മദര്‍ തെരേസയുടെ ജന്മദിനം ആഘോഷിക്കും
തൊടുപുഴ: തൊടുപുഴയിലെ സേവ്യേഴ്സ് ഹോം എന്ന സ്നേഹക്കൂട് 19-ാം വയസിലേക്ക്. സേവ്യേഴ്സ് ഹോമില്‍ മദര്‍ തെരേസയുടെ ജന്മദിനാഘോഷം 26ന് നടത്തുമെന്ന് ഡയറക്ടര്‍ ഫാ. മാത്യു ജെ കുന്നത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 4.30 ന് ചേരുന്ന യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എംപി, പി ജെ ജോസഫ് എംഎല്‍എ, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ് ഫാ. റോയി വടക്കേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മദര്‍ തെരേസയുടെ സ്മരണയ്ക്കായി മദര്‍ മരിച്ച് 24-ാം ദിനത്തില്‍ സേവ്യേഴ്സ് ഹോമില്‍ അഞ്ചരയടി ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ സ്ഥാപിച്ചു. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലും ഫാ. കുന്നത്ത് പങ്കെടുക്കും. അതിനു മുന്‍പായി ഗ്രേട്ടോയുടെ പണികള്‍ പൂര്‍ത്തിയാക്കി മദറിന്റെ പ്രതിമ പ്രതിഷ്ഠിക്കും.
ഗ്രോട്ടോയ്ക്ക് പുറമെ, ജപമാലയുടെ 20 രഹസ്യങ്ങള്‍, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. റോമില്‍ നിന്നും തിരികെ വന്നാലുടന്‍ മദര്‍ തെരേസ മ്യൂസിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും ഫാ. കുന്നത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."