ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സിക്കുണ്ടായ നഷ്ടം എങ്ങനെ നേരിടും; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സിക്കുണ്ടായ നഷ്ടം എങ്ങനെ നേരിടുമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ കെ.എസ്.ആര്.ടി.സി കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് പലയിടത്തും നടന്നത്. നിരവധി കെ.എസ്.ആര്.ടി.സി. ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഹര്‍ത്താല്‍ നിയമവിരുദ്ധമായി നടത്തിയതിനാല്‍ ആ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്ക്കുതന്നെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."