മന്ത്രി രാധാകൃഷ്ണന് വധഭീഷണി
തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്ത തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ലാന്ഡ്ഫോണില് വിളിച്ചാണ് വധഭീഷണി മുഴക്കിയത്.
അജിത് കാച്ചാണി എന്നപേരില്‍ മന്ത്രിയുടെ ഓഫിസിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായി മന്ത്രി അറിയിച്ചു.
പട്ടികജാതി വികസന ഡയരക്ടറേറ്റിലെ ഇ ഓഫിസ് പദ്ധതി ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്.സി, എസ്.ടി ഫണ്ട് തിരിമറി അന്വേഷിക്കാന്‍ ഉത്തരവിട്ടതിനു ശേഷമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഓഫിസില്‍ ജനപ്രതിനിധികളുടേതല്ലാത്ത കവറിങ് ലെറ്ററും അപേക്ഷയും കിട്ടിയിരുന്നു.
അപേക്ഷ ലഭിച്ച വിവരം അപേക്ഷകനെ അറിയിക്കുന്നതിനൊപ്പം ഇത്തരം ശുപാര്‍ശകള്‍ ഒഴിവാക്കണമെന്നും മന്ത്രിയുടെ ഓഫിസ് കത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അതോടെയാണ് അജിത് കാച്ചാണി എന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിച്ച് മന്ത്രിയെ ഭീഷണിപ്പെടുത്തിയത്. ആദ്യം ഫോണ്‍ കട്ട് ചെയ്തെങ്കിലും വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."