ഡൽഹിയിൽ12കാരനെ നാലംഗസംഘം പീഡിപ്പിച്ച് മൃഗീയമായി മർദിച്ചു
ന്യൂഡൽഹി • രാജ്യതലസ്ഥാനത്ത് 12 വയസുകാരനെ നാലുപേർ ചേർന്ന് ലൈംഗികമായി ആക്രമിച്ച് മൃതപ്രായനാക്കി.
കുട്ടിയുടെ മാതാവ് വനിതാ കമ്മിഷൻ മുമ്പാകെ പരാതിപ്പെട്ടതോടെയാണ് ഈ മാസം 18ന് ഡൽഹിയിലെ സീലാംപൂർ പ്രദേശത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. മകനെ നാലംഗസംഘം ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് സ്വകാര്യഭാഗത്ത് ഇരുമ്പുകമ്പി കയറ്റിയതായും കല്ലുകളും വടികളും ഉപയോഗിച്ച് മൃഗീയമായി മർദിച്ചവശനാക്കിയെന്നുമാണ് മാതാവിന്റെ പരാതി.
കൈകാലുകൾക്ക് പൊട്ടലും ആന്തരികാവയവങ്ങൾക്ക് ക്ഷതവും ഏറ്റതിനാൽ കുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലിസ് അറിയിച്ചു.
കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മൂന്നുപേർ ഒളിവിലാണ്.
സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി പലിവാൾ, ഡൽഹിയിൽ ആൺകുട്ടികൾക്കുപോലും രക്ഷയില്ലെന്ന് ട്വീറ്റ് ചെയ്തു. വിഷയത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ ഡൽഹി പൊലിസിന് നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."