HOME
DETAILS

ഇത് തീര്‍ത്തും വൈകാരികം; മടങ്ങിവരവിനെക്കുറിച്ച് ഋഷഭ് പന്ത്

  
Web Desk
March 23 2024 | 11:03 AM

rishabh pant talking about his return to cricket

ഐപിഎല്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഇന്ന് പഞ്ചാബിനെ നേരിടുകയാണ്. എന്നാല്‍ മത്സരത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം ഋഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസിനിടെ പന്ത് തിരിച്ചു വരവിനെക്കുറിച്ച് വാചാലനായി. 'എനിക്കിത് ശരിക്കും വൈകാരികമായ സമയമാണിത്. ഈ നിമിഷം ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അധികമൊന്നും ആലോചിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ആശങ്കയില്ലെന്ന് ഞാന്‍ കരുതുന്നു. ശരിക്കും ആവേശകരമായ സമയങ്ങള്‍. ഞങ്ങള്‍ നന്നായി തയ്യാറെടുക്കുകയാണ്'. തിരിച്ചു വരവിനെക്കുറിച്ചും കളിയുടെ തയ്യാറെടുപ്പിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

2022 ഡിസംബറില്‍ 30ന് നടന്ന കാറപകടത്തില്‍ ഗുരുതരമായ പരിക്കുകളേറ്റതിനെത്തുടര്‍ന്നാണ് 26 കാരനായ പന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നത്. പന്ത് തന്നെയാണ് അന്ന് വാഹനമോടിച്ചിരുന്നത്. കാല്‍മുട്ടിനും പാദങ്ങള്‍ക്കുമാണ് പരിക്കേറ്റത്.

അതിനുശേഷമുള്ള കാലയളവിലത്രയും പന്ത് പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയെ നയിച്ചത്. ടൂര്‍ണമെന്റില്‍ വന്‍ പരാജയമായ ടീം സീസണില്‍ 9 സ്ഥാനത്താണ് അന്ന് ഫിനിഷ് ചെയ്തത്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആദ്യമായി മത്സര ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവിനാണ് ഈ ഐപിഎല്‍ വേദിയാവുന്നത്. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് കാമ്പെയ്ന്‍ ആരംഭിക്കുന്നതിനാല്‍ പന്തിന്റെ ഫോം ടീം ഇന്ത്യക്കും നിര്‍ണ്ണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago