കാനഡ; ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?ശമ്പള നിരക്കും അറിഞ്ഞിരിക്കാം
കാനഡ; ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?ശമ്പള നിരക്കും അറിഞ്ഞിരിക്കാം
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് കാനഡ. പഠനത്തിനും ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇതിനോടകം കാനഡയിലേക്ക് ചേക്കേറിയത്. ഇതില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പഠനാവശ്യത്തിനായി രാജ്യം വിട്ട് പോയവരില്‍ നല്ലൊരു ശതമാനവും അവിടെ തന്നെ ജോലി നോക്കി സ്ഥിരതാമസമാക്കിയവരാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വരും നാളുകളില്‍ കേരളത്തിന്റെ മാനവ വിഭവ ശേഷിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കാനഡയിലേക്ക് ചേക്കേറിയ മലയാളികളെ സംബന്ധിച്ച് അത്രകണ്ട് ആശാവഹമായ വാര്‍ത്തയല്ല കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലടക്കം ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് വിദേശ കുടിയേറ്റം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. അതേസമയം വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും പുറത്തുവരാത്തത് ചെറിയ ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
തൊഴില്‍ ആശങ്കകള്‍
കഴിഞ്ഞ ജൂണില്‍ മാത്രം കാനഡയിലെ മൊത്തം തൊഴിലവസരങ്ങളില്‍ 1.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത് രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2022 മെയില്‍ ഏകദേശം ഒരു മില്ല്യണോളം ഉണ്ടായിരുന്ന തൊഴില്‍ അവസരങ്ങളാണ് ഈ വര്‍ഷം ജൂണോടെ 2,49,900 ആയി കുറഞ്ഞത്. സമാനമായ സാഹചര്യമാണ് കാനഡയില്‍ സ്ഥിര താമസക്കാരായ തൊഴിലാളികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ശരാശരി പ്രതിവാര വരുമാനത്തില്‍ 3.6 ശതമാനത്തിന്റെ വര്‍ധന കാണിക്കുമ്പോഴും തൊഴിലവസരം കുറഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ജീവനക്കാരുടെ എണ്ണം 47,700 വര്‍ധിച്ചുവെങ്കിലും തൊഴില്‍ ഒഴിവുകള്‍ 8900 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
വിവിധ പ്രവിശ്യകളിലെ ശരാശരി പ്രതിവാര വരുമാനം
കാനഡ1203.64, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്1613.39, യുകോണ്‍1366.45, നുനാവുട്ട്1665.72,
ആല്‍ബേര്‍ട്ട 1283.89, ന്യൂഫൗണ്ട്‌ലാന്റ് ആന്റ് ലാബ്രഡോര്‍ 1205.89, ഒന്റാറിയോ1226.21,
ബ്രിട്ടീഷ് കൊളമ്പിയ 1203.72, ക്യുബക്1153.32, മാനിറ്റോബ1094.77, സസ്‌കാച്വീന്‍1168.96,
ന്യൂ ബ്രൂണ്‍സ് വിക്ക്1091.30, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ് 1004.76, നോവ സ്‌കോഷ്യ1064.90,
നുനാവുട്ട്, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, യുകോണ്‍ എന്നിവിടങ്ങളിലാണ് താരതമ്യേന ഉയരന്‍ന്ന വരുമാന നിരക്കുള്ളത്.
തൊഴിലവസരങ്ങള്‍
കാനഡയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി തൊഴിലവസരങ്ങള്‍ കുറയുന്ന പ്രവണതയാണ് നിലനില്‍ക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന പ്രവിശ്യയായ ക്യൂബെക്കില്‍ തൊഴിലവസരങ്ങളില്‍ 14700(7.6 ശതമാനം) കുറഞ്ഞ് 178500 ആയെന്നാണ് കണക്ക്. സമാനമായ സ്ഥിതിയാണ് മറ്റ് പ്രവിശ്യകളിലും തുടരുന്നത്.
അതേസമയം പ്രതിസന്ധിക്കിടയിലും കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള പ്രവിശ്യ. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്‌കാച്ചെവന്‍, അറ്റ്‌ലാന്റിക് എന്നിവയാണ് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ഉള്ള മറ്റ് പ്രവിശ്യകള്‍. തൊഴില്‍ അവസരങ്ങള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ മേഖലകള്‍ ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് ആണ്. അക്കമഡേഷന്‍ ഫുഡ് സര്‍വ്വീസസ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ കുറവാണ്. ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിമാസ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."