വ്യക്തിത്വമില്ലെന്ന പേരില്‍ ജെറ്റ് എയര്‍വേയ്സ് തനിക്ക് ജോലി നിഷേധിച്ചിരുന്നതായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിലേക്ക് ജോലിക്കായി തന് അപേക്ഷിച്ചിരുന്നെങ്കിലും നല്ല വ്യക്തിത്വമില്ലെന്ന പേരില്‍ ജോലി നിഷേധിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍
ജോലി അന്വേഷിച്ചു നടന്ന കാലഘട്ടത്തില്‍ താന്‍ ആദ്യമായി അപേക്ഷ അയച്ചതില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ കാബിന് ക്രൂ പദവിയിലേക്ക് താന്‍ അയച്ച അപേക്ഷ നല്ല വ്യക്തിത്വമില്ലാത്തതിന്റെ പേരില്‍ നിഷേധിക്കുകയായിരുന്നു. ജോലി നിഷേധിച്ചതിന് നന്ദിയുണ്ടെന്നും സ്്മൃതി ഇറാനി പറഞ്ഞു.
'എന്നാല്‍ അതിനു ശേഷം മക്ഡോണാള്‍ഡ്സില്‍ ജോലി ലഭിച്ചു.പിന്നീടുള്ളതെല്ലാം ചരിത്രം' അവര്‍ പറഞ്ഞു.
എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്മൃതി ഇറാനി. താന്‍ ഒരു യാത്രക്കാരി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും അവര്‍ പറഞ്ഞു.
നടിയും മോഡലുമായിരുന്ന സ്മൃതി ഇറാനി പിന്നീട് രാഷട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 2014 മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയാണ് ഇറാനി. മാനവവിഭവ ശേഷി മന്ത്രിയായിരുന്ന ഇവര്‍ പിന്നീട് മന്ത്രിസഭാ പുനസംഘടനയില്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."