HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസ്; കേസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ധാരണ, മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന് വി.ഡി സതീശന്
backup
July 16 2021 | 07:07 AM
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സിപിഎമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പൊലിസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി.
ഡല്‍ഹിയില്‍ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വിലപേശാനുമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസഹമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങളൊന്നും ഉണ്ടാവുന്നില്ല. കേസ് ഒതുക്കലിന്റെ തിരക്കിലാണ് സര്‍ക്കാരെന്നും വിഡി സതീശന് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."