HOME
DETAILS

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള അഞ്ച് വിദേശ രാജ്യങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ യു.കെയെ മറികടന്ന് അറബ് രാജ്യം

  
backup
September 07 2023 | 06:09 AM

top-five-countries-who-have-most-number-of-indian-students

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള അഞ്ച് വിദേശ രാജ്യങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ യു.കെയെ മറികടന്ന് അറബ് രാജ്യം

ഉപരി പഠനത്തിനായി വിദേശത്തേക്ക് കടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ സമീപ വര്‍ഷങ്ങൡ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏകദേശം 1.3 മില്ല്യണ്‍ വിദ്യാര്‍ഥികളാണ് വിദേശ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടി രാജ്യം വിട്ടത്. രാജ്യ സഭയിലെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി സുഭാഷ് സര്‍ക്കാര്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങളും പുറത്തുവിട്ടിരുന്നു. 2022ല്‍ വിദേശ പഠനത്തിനായി ചേക്കേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ഒന്നാമതെത്തി അമേരിക്ക
പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള രാജ്യം അമേരിക്കയാണ്. 4,65,791 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നത്. 1,83,310 വിദ്യാര്‍ഥികളുമായി കാനഡയാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്. മിഡില്‍ ഈസ്റ്റ് രാജ്യമായ യു.എ.ഇയാണ് മൂന്നാമത്. 1,64,000 വിദ്യാര്‍ഥികളാണ് യു.എ.ഇയിലുള്ളത്. 1,00,009 വിദ്യാര്‍ഥികളുമായി ആസ്‌ട്രേലിയ നാലാമതും 65,800 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി സൗദി അറേബ്യ അഞ്ചാമതുമാണ്.

യു.എസ്.എ
വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് അമേരിക്ക. അക്കാദമിക മികവിന്റെയും ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളുമാണ് അമേരിക്കയെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന യൂണിവേഴ്‌സിറ്റികളും അമേരിക്കയിലുണ്ട്. കൂടാതെ ഗവേഷണം, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍, ജോലി സാധ്യതകളും, സ്‌കോളര്‍ഷിപ്പ് പദ്ധതികളും യു.എസ്.എയുടെ പ്രത്യേകതകളാണ്.

കാനഡ
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള രാജ്യം കാനഡയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകളും തൊഴിലുകളും കാനഡ തെരഞ്ഞെടുക്കുന്നതിന് പ്രധാന ഘടകമാണ്. ഇതുകൂടാതെ ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് പഠനച്ചെലവ്. താരതമ്യേന താങ്ങാവുന്ന പഠനച്ചെലവാണ് കാനഡയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ട് വെക്കുന്നത്. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയാണിത്.

യു.എ.ഇ
മിഡില്‍ ഈസ്റ്റ് രാജ്യമായ യു.എ.ഇയാണ് ലിസ്റ്റില്‍ മൂന്നാമത്. ഇന്ത്യക്കാരെ സംബന്ധിച്ചാണെങ്കില്‍ താങ്ങാവുന്ന ജീവിത ചെലവും, പഠന ചെലവുമാണ് യു.എ.ഇയിലുള്ളത്. കൂട്ടത്തില്‍ കുറഞ്ഞ ട്യൂഷന്‍ ഫീസും രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊരു പ്രധാന കാരണം വിദഗ്ദ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ഡിമാന്റുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയും യു.എ.ഇയുടെ ഭാവി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ആസ്‌ട്രേലിയ
2023ലെ ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ എട്ട് ആസ്‌ട്രേലിയന്‍ സര്‍വകലാശാലകളാണ് ഇടംപിടിച്ചത്. കൂടാതെ വിദേശ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തൊഴില്‍-പഠന പ്രോഗ്രാമുകളും ആസ്‌ട്രേലിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ കുടിയേറ്റ് സൗഹൃദ മനോഭാവവും ആഭ്യന്തര സുരക്ഷയും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നു.

സഊദി അറേബ്യ
യു.കെയെ മറി കടന്നാണ് ഇത്തവണ സഊദി അറേബ്യ ലിസ്റ്റില്‍ അഞ്ചാമതെത്തിയത്. ലാഭകരമായ സ്‌കോളര്‍ഷിപ്പുകളും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായവും ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. കൂടാതെ രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വ്യവസ്ഥ തൊഴില്‍ മേഖലകളിലും വമ്പിച്ച സാധ്യതകള്‍ തുറന്ന് വെച്ചതും സൗദിക്ക് ഗുണകരമായി മാറിയിട്ടുണ്ട്. നേരത്തെ തന്നെ കേരളത്തില്‍ നിന്നടക്കം തൊഴിലിനായി ധാരാളം പേര്‍ സൗദിയിലേക്ക് കുടിയേറിയതും മറ്റൊരു കാരണമായി പറയപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago