ചാണ്ടിയുടെ തേരോട്ടത്തില്‍ നിലംപരിശായി ബി.ജെ.പി; വോട്ട് വിഹിതത്തിലും കുറവ്
ചാണ്ടിയുടെ തേരോട്ടത്തില്‍ നിലംപരിശായി ബി.ജെ.പി; വോട്ട് വിഹിതത്തിലും കുറവ്
കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ നിലം പരിശായി ബി.ജ.പി. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും അണികള്‍ക്ക് യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത പ്രകടനമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ നടത്തിയത്. വോട്ടെണ്ണി തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് ആയിരം വോട്ട് തികയ്ക്കാന്‍ ബി.ജെ.പിക്കായത്. പോസ്റ്റല്‍ വോട്ട് കൂടാതെ 6447 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ആകെ കിട്ടിയത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒ.സി ഫാക്ടര്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന് കൃത്യമായി മനസിലാക്കുന്ന തെരഞ്ഞെടുപ്പ് ചിത്രമാണ് പുതുപ്പള്ളിയില്‍ തെളിഞ്ഞത്. എങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കളെ കോട്ടയത്തെത്തിച്ചിട്ടും കഴിഞ്ഞ തവണ നേടിയ വോട്ട് പോലും നേടാനാവാത്തത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. 2021ല്‍ മണ്ഡലത്തില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി 11694 വോട്ട് പിടിച്ചിരുന്നു. ഇവിടെ നിന്നാണ് നേര് പകുതിയായി ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത്. ഇത്തവണ അഞ്ചു ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ട് സഞ്ചിയിലുണ്ടായിട്ടുള്ളത്. കാടടക്കിയുള്ള പ്രചരണത്തിന് ശേഷവും ബി.ജെ.പി കോട്ടയം ജില്ല അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ തോല്‍വി വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."