വിദേശ വിദ്യാര്‍ത്ഥികളെ തടയില്ല; 9 ലക്ഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ; പാര്‍പ്പിട സൗകര്യത്തിനുള്‍പ്പെടെ ആനുകൂല്യം
കാനഡയിലേക്കുളള വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാന്‍ രാജ്യം ഒരുങ്ങുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ 9 ലക്ഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പുറത്ത് വന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിനുളളിലാണ് ഇത്രയേറെ വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നത്. രാജ്യത്തെ തൊഴില്‍മേഖലയിലും കാര്യമായ വളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ കാനഡയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകളും തെളിയുമെന്നാണ് പല കനേഡിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യ സേവനം, കൃഷി, ഐ.ടി എന്‍ജിനീയറിങ് മുതലായ മേഖലകളിലാണ് രാജ്യത്ത് പ്രധാനമായും വിദേശത്ത് നിന്നുമുളള വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുളളത്.വര്‍ധിച്ചുവരുന്ന ഭവന ചെലവുകളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം അതിജീവിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമായി കനേഡിയന്‍ ഭവന വകുപ്പ് മന്ത്രി അടുത്തിടെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കൂടാതെ വിദേശത്ത് നിന്നെത്തി ആദ്യമായി രാജ്യത്ത് വീട് വാങ്ങുന്നവര്‍ക്ക് നികുതി രഹിതമായി അക്കൗണ്ട് തുടങ്ങാവുന്ന പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 40,000 ഡോളര്‍ വരെ വീട് വാങ്ങാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇളവ് ലഭിക്കും.
Content Highlights:more student visas will be granted in canada
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."