HOME
DETAILS

അനര്‍ഹ റേഷന്‍ കാര്‍ഡ് ഇനി വീട്ടിലെത്തി പിടികൂടും; ഈടാക്കും കനത്ത പിഴ

  
backup
July 18 2021 | 03:07 AM

121453241


ടി.എസ് നന്ദു


കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്നും സ്വയം മാറുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ ലഭിച്ചത് 1,10,413 അപേക്ഷകള്‍. ശിക്ഷയോ പിഴയോ കൂടാതെ കാര്‍ഡ് മാറ്റിയെടുക്കാനുള്ള അവസരത്തോട് മികച്ച പ്രതികരണമാണ് കാര്‍ഡുടമകളില്‍ നിന്നും ഉണ്ടായതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ അഭിപ്രായം. തുടര്‍ നടപടികളുടെ ഭാഗമായി നിലവില്‍ ലഭിച്ച അപേക്ഷകരെ ഒഴിവാക്കിയുള്ള മുന്‍ഗണന പട്ടിക റേഷന്‍കടകളില്‍ ഉടന്‍ തന്നെ പരസ്യം ചെയ്യും. ഇതില്‍ ഇനിയും അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. പട്ടികയില്‍ ഉള്ളവരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിക്കാനാണ് വകുപ്പ് തീരുമാനം. താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാകും പരിശോധന. ഇതു സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. അനര്‍ഹരെ കനത്ത പിഴയടക്കം കര്‍ശന നടപടികളാണ് കാത്തിരിക്കുന്നത്. ഇതുവരെ വാങ്ങിയ ഓരോ കിലോഗ്രാം ഭക്ഷ്യസാധനത്തിനും സര്‍ക്കാര്‍ നിരക്കിലുള്ള തുക ഇത്തരക്കാരില്‍നിന്നും പിഴയായി ഈടാക്കാനാണ് തീരുമാനം. ഏതു ദിവസം മുതലാണ് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതെന്നു കണ്ടെത്തി അന്നുമുതല്‍ വാങ്ങിയ ഓരോ കിലോ അരിയ്ക്ക് 64 രൂപ നിരക്കിലും ഗോതമ്പിന് 20 രൂപയും പഞ്ചസാരയ്ക്ക് 20-25 രൂപ നിരക്കിലുമാകും പിഴ ഈടാക്കുക.


ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് (എ.എ.വൈ.), മുന്‍ഗണനയുള്ളത് (പി.എച്ച്.എച്ച്.), സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നത് (എന്‍.പി.എസ്.) എന്നീ വിഭാഗങ്ങളിലെ അനര്‍ഹര്‍ക്ക് സ്വയം മാറുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. 23,728 പേര്‍. രണ്ടാമത് പാലക്കാടാണ് -12,913. മൂന്നാമത് എറണാകുളം ജില്ലയാണ് - 10,454. കുറവ് അപേക്ഷകള്‍ ലഭിച്ചത് വയനാട് ജില്ലയിലാണ്. 2,266 എണ്ണം. കോഴിക്കോട്-10,396, തിരുവനന്തപുരം-8,102, കൊല്ലം-7,133, തൃശൂര്‍-6,692, ആലപ്പുഴ-6,644, പത്തനംതിട്ട-5,462, കണ്ണൂര്‍-5,315, കോട്ടയം-5,286, ഇടുക്കി-3,039, കാസര്‍കോട്-2,983 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  23 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  26 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  39 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago