സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്ത ആഴ്ച
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്ത ആഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. യൂണിറ്റിന് 20 പൈസ മുതൽ ആയിരിക്കും വർധനയെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം ഉടൻ നടത്തുന്നത്. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനത്തിന് വൈദ്യുതി നിരക്ക് കൂടി വർധിക്കുന്നത് ഇരട്ടിപ്രഹരമാകും.
അതേസമയം, പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. പ്രഖ്യാപനം നടത്തുമ്പോൾ മാത്രമാകും യഥാർത്ഥ നിരക്കുവർധന വ്യക്തമാകൂ.
ഇതിനിടെ, വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. കഴിഞ്ഞ ടെൻഡറുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതോടെയാണ് പുതിയ ടെൻഡർ വിളിക്കാനൊരുകുന്നത്. ഒക്ടോബർ മുതൽ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."