രാജ്യത്ത് 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കൊവിഡ്; 518 മരണം കൂടി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് 24മണിക്കൂറിനിടെ 41,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ മാത്രം 518 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42,004 പേര്‍ രോഗമുക്തരായി. 518 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുള്ള കൊവിഡ് മരണം 4,13,609 ആയി.
നിലവില്‍ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ച്ചികിത്സയിലുള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്. 3,02,69,796 പേര്‍ ഇത് വരെ രോഗമുക്തി നേടി. വാക്‌സിനേഷന്‍ നടപടികള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്‌സീനാണ് നല്‍കിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്‌സീന്‍ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
https://twitter.com/ANI/status/1416613115949568000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."