കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കൊവിഷീല്‍ഡിന് അംഗീകാരമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡര്‍ പൂനെവാലെയാണ് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്.
നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കൊവിഷീല്‍ഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊവിഷീല്‍ഡിനും കൊവാക്സിനും അംഗീകാരം നല്‍കാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍് സ്വീകരിക്കുന്നത് ഈ രണ്ട് വാക്സിനുകളുമാണ്. അതുകൊണ്ടു തന്നെ വാക്സിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇവിടെ നിന്നുളളവര്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രവേശനം ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയത്.
https://twitter.com/adarpoonawalla/status/1416406347885682697
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."