HOME
DETAILS
MAL
മലേഷ്യ മുതല്‍ ഈജിപ്ത് വരെ; ഇന്ത്യക്കാര്‍ക്ക് 1000 മുതല്‍ 5000 രൂപക്കുള്ളില്‍ ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്ന 20 രാജ്യങ്ങള്‍ ഇവയാണ്
backup
September 09 2023 | 06:09 AM
മലേഷ്യ മുതല്‍ ഈജിപ്ത് വരെ; ഇന്ത്യക്കാര്‍ക്ക് 1000 മുതല്‍ 5000 രൂപക്കുള്ളില്‍ ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്ന 20 രാജ്യങ്ങള്‍ ഇവയാണ്
യാത്രകളെ സ്‌നേഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഒരു വെക്കേഷന്‍ കാലം ലഭിച്ചാല്‍ കുടുംബത്തോടൊപ്പം ട്രിപ്പടിക്കാന്‍ ഒരുങ്ങുന്നവരാണ് മലയാളികള്‍. പക്ഷെ പലരും സാമ്പത്തിക പ്രതിസന്ധി മൂലം യാത്രകള്‍ ഇന്ത്യക്കകത്ത് മാത്രമായി ഒതുക്കുകയാണ് പതിവ്. എന്നാല്‍ ലോകത്തെ പല രാജ്യങ്ങളിലേക്കുമുള്ള വിസ ഫീസുകള്‍ക്കായി വളരെ തുച്ഛമായ തുക മാത്രം നാം ചെലവാക്കിയാല്‍ മതിയെന്ന് നിങ്ങള്‍ക്കറിയാമോ? സംഗതി സത്യമാണ്. ചില രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ പോലും ആവശ്യമില്ല. അത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് 5000 രൂപയില്‍ താഴെ മാത്രം ചെലവാക്കി വിസ നോടാന്‍ സാധിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയാണ് ചുവടെ.
- മാലിദ്വീപ്
ടൂറിസ്റ്റ് വിസകള്‍ക്കായി രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ നല്‍കുന്ന രാജ്യമാണ് മാലിദ്വീപ്. എങ്കിലും 90 ദിവസത്തിന് മുകളില്‍ വിസ കാലാവധി നീട്ടണമെങ്കില്‍ 3733 രൂപക്കടുത്ത് ചെലവാക്കേണ്ടി വരും. - മലേഷ്യ
ഇന്ത്യക്കാര്‍ക്കായി 3500 രൂപയുടെ ഇ വിസ പ്രോഗ്രാം അനുവദിക്കുന്ന രാജ്യമാണ് മലേഷ്യ. - ഇന്തോനേഷ്യ
17000 ദ്വീപുകളുടെ രാജ്യമായ ഈ ഏഷ്യന്‍ രാജ്യം ടൂറിസത്തിന് വലിയ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യമാണ്. ഏകദേശം 2715 രൂപക്ക് വിസ ലഭ്യമാക്കാനാവും. - നേപ്പാള്‍
നേപ്പാളിലേക്ക് കടക്കാനായി ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമായി വരുന്നില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, വോട്ടര്‍ ഐ.ഡി കാര്‍ഡും, നേപ്പാളിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് അതിര്‍ത്തി കടക്കാവുന്നതാണ്.
- സിങ്കപ്പൂര്‍
1831 രൂപയുടെ ഇ വിസ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് സിങ്കപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഒരിക്കല്‍ എടുത്ത് കഴിഞ്ഞാല്‍ റീഫണ്ടിങ് ഫെസിലിറ്റിയില്ലാത്ത വിസയാണിത്. - വിയറ്റ്‌നാം
മലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട വിനോദ ഡെസ്റ്റിനേഷനായ വിയറ്റ്‌നാമിലേക്ക് 2078 രൂപ മുതല്‍ മുടക്കില്‍ പോയി വരാന്‍ സാധിക്കും. - സെയ്‌ഷെല്‍സ്
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ ഇവിടേക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്നതാണ്. നിയമ സാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായാല്‍ മാത്രം മതി. കൂടാതെ ഭരണ കൂടം നിര്‍ദേശിക്കുന്ന വിസിറ്റിങ് പെര്‍മിറ്റ് കൂടെ വേണമെന്ന് മാത്രം. - ശ്രീലങ്ക
വളരെ ചുരുങ്ങിയ കാലയളവിലേക്ക് ശ്രീലങ്ക സന്ദര്‍ശിക്കുന്നവര്‍ ഒരു ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് അപേക്ഷിക്കേണ്ടതുണ്ട്. 30 ദിവസത്തേക്കുള്ള ഇരട്ട പ്രവേശന ടൂറിസ്റ്റ് വിസക്കായി ഏകദേശം 1662 രൂപയാണ് ചെലവ് വരുന്നത്. - ലാഓസ്
തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ഇവിടേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏകദേശം 4157 രൂപയുടെ ഇ-വിസക്ക് അപേക്ഷിക്കാനാവുന്നതാണ്. - കമ്പോഡിയ
ബുദ്ധ ക്ഷേത്രങ്ങള്‍ക്കും, പുരാതന സംസ്‌കാരത്തിനും പേരുകേട്ട കമ്പോഡിയ 2993 രൂപയുടെ ഇ-വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. - ഭൂട്ടാന്‍
ഇടി മിന്നലിന്റെ നാടായ ഭൂട്ടാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ല. പക്ഷെ പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡിയും ആവശ്യമായി വന്നേക്കും. ഭൂട്ടാനിലേക്ക് കടക്കുന്നവര്‍ സുസ്ഥിര വികസന ഫീസെന്ന നിലയില്‍ 1200 രൂപയുടെ പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. - തായ്‌ലാന്റ്
4681 രൂപക്ക് തായ്‌ലാന്റ് വിസ നേടാനാവും. ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെയും മനോഹരമായ ബീച്ചുകളുടെയും പറുദീസയാണ് ഇവിടം.
- മൗറീഷ്യസ്
ഉഷ്ണ മേഖല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ടൂറിസം പ്രധാന വരുമാന മാര്‍ഗമായത് കൊണ്ടുതന്നെ സഞ്ചാരികളെ കാത്തിരിക്കുന്ന രാജ്യമാണ് ഇവിടം. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം. - മ്യാന്‍മാര്‍
നദികളുടെയും പാര്‍ക്കുകളുടെയും ക്ഷേത്രങ്ങളുടെയും നാടാണ് മ്യാന്‍മാര്‍. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് 4159 രൂപ മുടക്കി ഇ വിസ നേടാനാവും. 28 ദിവസത്തേക്കാണ് കാലാവധി. - ഹോങ്ക് കോംഗ്
8445 രൂപയുടെ ഇ വിസ ഉപയോഗിച്ച് നമുക്ക് ഹോങ്ക് കോംഗ് സന്ദര്‍ശിക്കാവുന്നതാണ്. ഡിസ്‌നി ലാന്റ് അടക്കമുള്ള പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ അടിച്ച് പൊളിക്കാം. - ഫിജി
ഇന്ത്യക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു ദ്വീപ് രാഷ്ട്രമാണ് ഫിജി. ബീച്ചുകളും റിസോര്‍ട്ടുകളും നിങ്ങളെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ ഫിജിയിലേക്ക് വണ്ടി കയറിക്കോളൂ. - തുര്‍ക്കി
ചരിത്ര ശേഷിപ്പുകളുടെ രാജ്യമായ ഈ മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് നിങ്ങള്‍ക്ക് 3577 രൂപ മുടക്കി യാത്ര ചെയ്യാനാവും. - സൗത്ത് കൊറിയ
വെറും രണ്ടായിരം മുതല്‍ നാലായിരം രുപ വരെ മുതല്‍ മുടക്കില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന രാജ്യമാണ് സൗത്ത് കൊറിയ. ചരിത്ര സ്മാരകങ്ങള്‍ക്കും ഫുഡ് കോര്‍ട്ടുകള്‍ക്കും നൈറ്റ് ലൈഫിനും പേരുകേട്ട നാടാണിത്. - സെര്‍ബിയ
ആഘോഷങ്ങളുടെയും, വൈല്‍ഡ് ലൈഫിന്റെയും നാടാണ് സെര്‍ബിയ. 5346 രൂപ മുതല്‍ മുടക്കില്‍ നിങ്ങള്‍ക്കൊരു സെര്‍ബിയന്‍ ഷോര്‍ട്ട് ടേം വിസ നേടാന്‍ സാധിക്കുന്നതാണ്. - ഈജിപ്ത്
ചരിത്ര കുതുകികളുടെയും പുരാവസ്തു ശാസ്ത്രജ്ഞരുടെയും പറുദീസയായ ഈജിപ്തിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കേവലം 2060 രൂപക്ക് 30 ദിവസത്തേക്കുള്ള ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചോളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."