ആരോഗ്യ കാര്യത്തില്‍ ഇനി യൂട്യൂബിന്റെ നിരീക്ഷണം; തെറ്റായ വിവരങ്ങള്‍ തടയാനൊരുങ്ങി യുകെ
ആരോഗ്യ കാര്യത്തില്‍ ഇനി യൂട്യൂബിന്റെ നിരീക്ഷണം; തെറ്റായ വിവരങ്ങള്‍ തടയാനൊരുങ്ങി യുകെ
ലണ്ടന്‍: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബര്‍മാര്‍ക്ക് തടയിടാനൊരുങ്ങി ലണ്ടന്‍. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുവര്‍ക്കാണ് യൂട്യൂബ് തന്നെ തടയിടുന്നത്. അവരെ വെരിഫൈ ചെയ്യാന്‍ ഒരുങ്ങുകയാണ് യൂട്യൂബ്. യൂട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പരക്കുന്നത് വ്യാപകമായി തുടരുന്നതിനാലാണ് ഇത്തരം നീക്കം. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് യൂട്യൂബര്‍മാരെങ്കില്‍ വെരിഫൈ ചെയ്യേണ്ടി വരും. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ എന്ന പേരില്‍ നിരവധി പേര്‍ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വ്യാപകമായിട്ടുണ്ട്.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വസ്തുതകള്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് ആരോഗ്യ മേഖലയില്‍ ജോലി ഉള്ളവരുടെ പ്രവണത. ഇതേ തുടര്‍ന്നാണ് യൂട്യൂബ് വെരിഫിക്കേഷന്‍ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. യൂട്യൂബില്‍ ആരോഗ്യ സംബന്ധമായ വിഡിയോകള്‍ക്ക് നല്ല കാഴ്ചക്കാരുണ്ടെന്ന തിരിച്ചറിവിലാണ് ആരോഗ്യ വിഷയങ്ങളെ കുറിച്ച് വിഡിയോ എടുക്കുന്നവരുടെ എണ്ണം കുതിച്ചു കയറിയത്. മലയാളികളും ഇത്തരത്തില്‍ ചാനലുകള്‍ ആരംഭിക്കുന്നതില്‍ പിറകിലല്ല.
യൂട്യൂബില്‍ 2022 ല്‍ ആരോഗ്യ വിഡിയോകള്‍ മൂന്ന് ബില്യനിലധികം തവണയാണ് യുകെയിലുള്ളവര്‍ കണ്ടിരിക്കുന്നത്. പുതിയ വെരിഫിക്കേഷന്‍ സ്‌കീമിലേക്കായി യുകെയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. കര്‍ശനമായ മാനദണ്ഡങ്ങളാണ് വെരിഫിക്കേഷന്‍ പ്രക്രിയയില്‍ യൂട്യൂബ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വെരിഫിക്കേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക ബാഡ്ജുകള്‍ യൂട്യൂബ് നല്‍കുന്നതായിരിക്കും.
ഇത്തരം വിഡിയോകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവുവെന്നും യൂട്യൂബ് അധികൃതര്‍ പറഞ്ഞു. ജിപിയില്‍ നിന്നുള്ള വൈദ്യോപദേശം നല്‍കുന്നതിന് പകരമായി തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ ആരും ഉപയോഗിക്കരുതെന്നും യൂട്യൂബ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."