ലോക്ക്ഡൗണ്‍ ഇളവ് ജുമുഅക്കും ബാധകമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ജിഫ്‌രി തങ്ങള്‍
ചേളാരി: ലോക്ക്ഡൗണില്‍ വരുത്തിയ ഇളവ് ജുമുഅക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണില്‍ വിവിധ തലങ്ങളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
ചില പത്രങ്ങളില്‍ വെള്ളിയാഴ്ചയിലെ ജുമുഅക്ക് ഇളവ് ബാധകമല്ലെന്ന തരത്തില്‍ വാര്‍ത്ത വന്ന പശ്ചാതലത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഇതില്‍ വ്യക്തത തേടി തങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ വിശേഷ ദിവസമെന്ന നിലക്ക് ജുമുഅക്കും ഉത്തരവ് ബാധകമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഇക്കാര്യം വിശ്വാസികളെ അറിയിക്കാന്‍ മുഖ്യമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ഒന്നാംഘട്ട കൊവിഡ് കാലത്തെ പോലെ എല്ലാ പള്ളികളിലും നിസ്‌കാര സൗകര്യം ഏര്‍പ്പെടുത്താമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."