ഉന്മേഷത്തിന് ഒരു കപ്പ് കാപ്പി; ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനം
ചൂടോടെ ഒരു കപ്പ് കാപ്പി കിട്ടിയാല്‍ തന്നെ ഒരു ദിവസത്തിന്റെ ഊര്‍ജം ലഭിക്കുന്നവരാണ് കൂടുതല്‍ ആളുകളും. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് കാപ്പി. അതുകൊണ്ടുതന്നെയാണ് ആ ഇഷ്ടപാനിയത്തിന് വേണ്ടി ഒരു ദിവസം മാറ്റിവെക്കുന്നത്. കാപ്പിയുടെ ഉപയോഗം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നേരിടാനും വേണ്ടിയാണ് ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കോഫി ദിനമായി ആചരിക്കുന്നത്.
ആദ്യമായി കാപ്പിക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചത് ജപ്പാനാണ്. ലോകമെമ്പാടും കാപ്പി കയറ്റുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച ജപ്പാന്‍ കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ അഭിനന്ദിക്കുന്നതിനുമായാണ് കാപ്പിദിനം ആചരിച്ചു തുടങ്ങിയത്. 1963ല്‍ ലണ്ടനിലാണ് ഇന്റര്‍നാഷണല്‍ കോഫീ ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നത. 2015-നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ഒക്ടോബര്‍ ഒന്നിനെ ആദ്യമായി പ്രഖ്യാപിക്കുന്നത്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. പാലിനും ക്രീമിനും പഞ്ചസാരയ്ക്കുമൊപ്പം കാപ്പി കൂടി ചേര്‍ത്തുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്. കാപ്പിച്ചിനോ, ഫ്രാപ്പുച്ചിനോ മുതല്‍ ഡബിള്‍-ഷോട്ട് എസ്‌പ്രെസോ വരെ കോഫി പ്രേമികള്‍ക്ക് പ്രിയപ്പെട്ട വൈവിധ്യമാര്‍ന്ന കാപ്പി വിഭവങ്ങള്‍ നിരവധിയാണ്.
കാപ്പി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുമുണ്ട്. എന്നാല്‍ കരള്‍ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ദിവസവും കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് അടുത്തിടെ ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സതാംപ്റ്റന്‍ സര്‍വകലാശാലയിലെ ഡോ: ഒലിവര്‍ കെന്നഡി അടുത്തിടെ നടത്തിയ ഗവേഷണത്തിലാണ് കാപ്പി ദിവസവും കുടിക്കുന്ന ആളുകള്‍ക്ക് കാപ്പി കുടിക്കാത്ത ആളുകളേക്കള്‍ കരള്‍ രോഗം വരാനുള്ള സാധ്യത 21 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."