പെരുന്നാള്‍ നിസ്‌കാരത്തിനിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റാക്രമണം
കാബൂള്‍: താലിബാന്‍ പിടിച്ചടക്കലിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയിലുള്ള അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം മിസൈല്‍ പതിച്ചു. ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്നതിനിടെയാണ് സംഭവം.
സംഭവത്തില്‍ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നും വ്യക്തമായിട്ടില്ല.
പുറത്ത് നിരവധി പൊട്ടിത്തെറികള്‍ ഉണ്ടായെങ്കിലും പ്രസിഡന്റ് അഷ്‌റഫ് ഗനിയും കൂട്ടരും പെരുന്നാള്‍ നിസ്‌കാരം തുടര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Video by national TV shows the moment rockets landed near the Presidential Palace during Eid prayers this morning. pic.twitter.com/WmEniyfLfM
— TOLOnews (@TOLOnews) July 20, 2021
രാവിലെ എട്ടു മണിയോടെയാണ് സംഭവം. നിരവധി എംബസികളടക്കമുള്ള ഏറെ തന്ത്രപ്രധാനമായ കേന്ദ്രത്തിലാണ് മിസൈല്‍ പതിച്ചിരിക്കുന്നത്.
മൂന്ന് മിസൈലെങ്കിലും പതിച്ചുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്റെ ശത്രുക്കള്‍ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈലുകള്‍ തൊടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."