HOME
DETAILS

ദാരിദ്ര്യം ഭൂതമായി നിലനിൽക്കുന്നു; വിമർശനവുമായി ആർ.എസ്.എസ്

  
backup
October 03 2022 | 05:10 AM

%e0%b4%a6%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ad%e0%b5%82%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf

സർക്കാരിന്റെ കഴിവുകേടും ഇതിന് കാരണമാവുന്നു
ന്യൂഡൽഹി • ഇന്ത്യയിൽ ദാരിദ്ര്യവും അസമത്വവും പട്ടിണിയും നിലനിൽക്കുന്നതിൽ ആശങ്ക അറിയിച്ച് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. ദാരിദ്ര്യം ഒരുഭൂതമായി നിലനിൽക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
നമുക്ക് മുന്നിൽ പട്ടിണിയും ദാരിദ്ര്യവും ഒരു രാക്ഷസനെപ്പോലെ നിലകൊള്ളുകയാണ്. ഈ രാക്ഷസനെ നാം വകവരുത്തുകയെന്നത് വളരെ പ്രധാനമാണ്. 20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയണ് ഉള്ളതെന്നത് ഏറെ സങ്കടകരമായ കണക്കാണ്. 23 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം 375 രൂപയ്ക്കും താഴെയാണ്.


തൊഴിൽരഹിതരുടെ കണക്ക് നാലുകോടിയോളമാണ്. ഔദ്യോഗികരേഖകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ് – ദത്തത്രേയ ഹൊസബലെ പറഞ്ഞു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആഭ്യന്തര സംഘർഷവും താഴ്ന്ന വിദ്യാഭ്യാസ നിലവാരവും കാലാവസ്ഥ വ്യതിയാനവും ദാരിദ്രത്തിന് ഒരു കാരണമാണ്. അതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. പലപ്പോഴും സർക്കാരിന്റെ കഴിവുകേടും ഇതിനെല്ലാം കാരണമാണെന്നും ഹൊസബലെ കുറ്റപ്പെടുത്തി.ഇന്ത്യയിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഒരുകണക്കുപ്രകാരം ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടെത്. എന്നാൽ ഇവിടെയുള്ള സ്ഥിതിഗതികൾ മികച്ചതാണോ? രാജ്യത്തെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നും (20 ശതമാനം) ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈകളിലാണ്. ജനസംഖ്യയുടെ പകുതിപേരുടെ കൈകളിൽ രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 13 ശതമാനം മാത്രമാണ്. രാജ്യത്തെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും ശുദ്ധമായ വെള്ളവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ ഉദ്ധരിച്ച് ഹൊസബാലെ പറഞ്ഞു.


കൊവിഡ് മഹാമാരി സമയത്താണ് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഗ്രാമീണതലത്തിൽ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയത്. അതിനാൽ നമ്മൾ സ്വാവലമ്പി ഭാരത് അഭിയാൻ എന്നപദ്ധതി ആരംഭിച്ചു. ദേശീയതലത്തിലെ പദ്ധതികൾ മാത്രമല്ല വേണ്ടത്. താഴേതട്ടിലും സംരംഭകത്വങ്ങൾ വളർന്നുവരണം. കുടിൽ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കണം. കോളജ് പഠനത്തിന് ശേഷം ജോലിവേണമെന്ന് വിദ്യാർഥികൾ ആഗ്രഹിക്കുന്നു. അപ്പോൾ കുറേ ജോലികൾ സൃഷ്ടിക്കാൻ കഴിയില്ല. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളാക്കാനും പര്യപ്തമാക്കേണ്ടതുണ്ട്. സംരംഭകത്വം പരമാവധി പ്രോത്സാഹിപ്പിക്കപ്പെടണം. എല്ലാ ജോലിക്കും പ്രാധാന്യമുണ്ടെന്നും എല്ലാ തൊഴിലിനും ആദരവ് ലഭിക്കേണ്ടതുണ്ടെന്നും സമൂഹം മനസ്സിലാക്കണം. ജനങ്ങളുടെ മാനസികാവസ്ഥയ്ക്ക് മാറ്റംവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago