ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യയിലെ വിവേചനം തുറന്നുകാട്ടി യു.എസിൽ തുറന്ന കത്ത്
വാഷിങ്ടൺ • ഗാന്ധി ജയന്തി ദിനത്തിൽ യു.എസിലെ മനുഷ്യാവകാശ സംഘടനകളുടെ പരസ്യത്തിൽ ഇന്ത്യയിലെ വിവേചനവും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളും ചർച്ചയായി. ആൾക്കൂട്ട ആക്രമണം ഉൾപ്പെടെയുള്ളവയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ പറയുന്നത്.
2002 നു ശേഷം ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ കക്ഷികളുടെ നേതൃത്വത്തിൽ മത വിവേചനം, ന്യൂനപക്ഷ ആക്രമണം തുടങ്ങിയവ വർധിച്ചു വരികയാണെന്ന് തുറന്ന കത്തിൽ പറയുന്നു. ഇന്ത്യയിൽ മുസ് ലിംകൾ, സിഖുകാർ, ക്രൈസ്തവർ എന്നിവരാണ് വിവേചനം നേരിടുന്നവർ. അവരുടെ വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തകർക്കപ്പെടുകയും ആൾക്കൂട്ട കൊലപാതകം നടക്കുന്നുവെന്നും പരസ്യത്തിൽ പറയുന്നു.
സർക്കാർ നിയമവിരുദ്ധമായി ന്യൂനപക്ഷങ്ങളുടെ വീടുകളും മറ്റും കൈവശപ്പെടുത്തുകയാണ്. ഹിന്ദു ഇതര വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വിദേശ സഹായം തേടുന്നതിനും നിയന്ത്രണങ്ങളുണ്ട്. ദലിതുകൾക്ക് നേരെയും ആക്രമണങ്ങൾ വർധിക്കുകയും കൊലപാതകവും ലൈംഗിക പീഡനവും വർധിക്കുന്നതായും തുറന്ന കത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."