ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ നല്‍കണം; മുഖ്യമന്ത്രിയ്ക്കും റവന്യൂമന്ത്രിക്കും കത്ത് നല്കി ഒ.ജി ശാലിനി
തിരുവനന്തപുരം: ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനി. സര്‍വീസ് ചട്ടങ്ങള്‍ മറികടന്നാണ് ഗുഡ് സര്‍വീസ് എന്‍ട്രി തിരികെയെടുത്തതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്നുമാണ് ശാലിനിയുടെ പരാതി.
മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ശാലിനി കത്ത് നല്കി.
ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കിയത് വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്കാണ് മാറ്റം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ശാലിനി ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."