ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രി; വിവാദം ഉണ്ടാക്കിയത് സര്‍ക്കാരെന്ന് തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തരത്തിലുള്ള സാമുദായിക സ്പര്‍ധയും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ വിവാദം ഉണ്ടാക്കിയത് സര്ക്കാരാന്നെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
വിവാദം ഉയര്‍ന്നുവരേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കിട്ടി വരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ല. പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഇല്ലാതാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്കോളര്‍ഷിപ്പില്‍ പറ്റിപ്പോയ തെറ്റ് തിരുത്താന്‍ തയാറാകണം. രണ്ടും രണ്ടായി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞതാണ്. ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സച്ചാര്‍ സമിതി ശുപാര്‍ശ പ്രകാരം മുസ്ലിങ്ങള്‍ക്കു മാത്രമുള്ള പദ്ധതി നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. മുസ്ലിം വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്. സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായാണ് സ്വാഗതം ചെയ്തത്. പറഞ്ഞത് മാറ്റിപ്പറഞ്ഞില്ല. തന്നെ ആരും സമ്മര്ദ്ദത്തിലാക്കിയില്ലെന്നു സതീശന് ധനവിനിയോഗ ബില്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ചെറിയ സ്കോളര്‍ഷിപ്പിന്റെ പേരില്‍ സമുദായങ്ങള്‍ തമ്മില്‍ അടിക്കരുത് അത് തടയണമെന്നും സതീശന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."