ഡി.ഡി ഓഫിസുകളുടെ ജോലി പുനഃക്രമീകരിക്കണമെന്ന്
കോഴിക്കോട്• കോളജ് വിദ്യാഭ്യാസ ഡയരക്ടറുടെ കീഴിലുള്ള മേഖല ഡി.ഡി ഓഫിസുകളിലെ ജോലികള്‍ പുനഃക്രമീകരിക്കണമെന്ന് കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.എ.സി.എം.എസ്.എ) സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
എയ്ഡഡ് കോളജുകളിലെ ഓഡിറ്റ് വര്‍ഷാവര്‍ഷം പൂര്‍ത്തീകരിക്കണം. ജീവനക്കാരുടെ പി.എഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനുള്ള അധികാരം മേഖല ഉപഡയരക്ടറുടെ ഓഫിസിലേക്ക് മാറ്റണണമെന്നും യോഗം ആവശ്യപ്പെട്ടു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്വാശ്രയ കോളജുകളിലെ ഓഫിസ് ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ കോളജ് ഓഫിസ് ജീവനക്കാരുടെ കണ്‍വന്‍ഷന്‍ ഈ മാസം 29ന് വെള്ളുവമ്പ്രം എം.ഐ.സി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ നടത്താനും തീരുമാനിച്ചു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. ജന. സെക്രട്ടറി ടി.പി അഹമ്മദ് സലീം, കണ്ണിയന്‍ മുഹമ്മദലി, പി.അബ്ദുല്‍ ഖാദര്‍, റഫീക്ക് പുളിക്കല്‍, അന്‍വര്‍ ഫറൂഖ്, ഇര്‍ഷാദ്, ഖാദര്‍ പറവണ്ണ, കെ. സഫറുള്ള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."