ദുബായില്‍ സ്വന്തം സാന്നിധ്യമറിയിച്ച് ലൂയിസ് ഫിലിപ്പ്
ദുബായ്: മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായി സ്വന്തം ഔട്‌ലെറ്റിലൂടെ സാന്നിധ്യമറിയിച്ച് വിഖ്യാത വ്യവസായ ഗ്രൂപ്പായ ആദിത്യ ബിര്‍ള ഫാഷന്റെ ലൂയിസ് ഫിലിപ്പ്. പ്രമുഖ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും ലൂയിസ് ഫിലിപ് ബ്രാന്റുല്‍പന്നങ്ങളുണ്ടെങ്കിലും, സ്വന്തമായി ഷോറൂമെന്നത് ഇപ്പോള്‍ മാത്രമാണ് സാക്ഷാത്കരിക്കാനായത്.
ദേര സിറ്റി സെന്ററില്‍ 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൂയിസ് ഫിലിപ്പ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീടെയില്‍ ലിമിറ്റഡ് പ്രസിഡന്റ് (പ്രീമിയം ബ്രാന്‍ഡ്‌സ്) ജേക്കബ് ജോണ്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും എംഡിയുമായ ടി.എസ് പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ്, സി.പി സാലിഹ് തുടങ്ങിയ വ്യവസായ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ആധുനികവും സമകാലികവുമായ മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ഈ എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഫോര്‍മല്‍, സെമി ഫോര്‍മല്‍ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും ഇവിടെ ലഭ്യമാണ്.
സ്വന്തം ഷോറൂമിനെ ദുബായിലെത്തിക്കാനായതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് ജേക്കബ് ജോണ്‍ പറഞ്ഞു. സമീപ ഭാവിയില്‍ മിഡില്‍ ഈസ്റ്റിലുടനീളം തങ്ങളുടെ ബ്രാന്‍ഡുകളുടെ നിരവധി എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ (ഇബിഒകള്‍) ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രീമിയം മെന്‍സ്‌വെയര്‍ ബ്രാന്‍ഡായ ലൂയിസ് ഫിലിപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടി.എസ് പഭിരാമന്‍ പറഞ്ഞു. ഫാഷനിലും ശൈലിയിലും മികച്ച രീതിയില്‍ തങ്ങളുടെ ഉപയോക്താക്കളെ തുടര്‍ന്നും സേവിക്കാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോര്‍മല്‍സ്, കാഷ്വല്‍സ്, ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, സ്യൂട്ടുകള്‍, ബ്‌ളേസറുകള്‍, ആക്‌സസ്സറികള്‍ തുടങ്ങി വിപുലമായ വാര്‍ഡ് റോബ് സ്റ്റേപിള്‍സ് ഉള്‍പ്പെടുന്ന ലൂയിസ് ഫിലിപ്പ് മെയിന്‍ ലൈന്‍ ശേഖരവും; എല്‍പി ജീന്‍സ്, ജീന്‍സുകള്‍, ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവയുടെ അത്യന്താധുനിക ശ്രേണിയും ഈ സ്റ്റോറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."