ഗള്‍ഫ് കര്‍ണാടകോത്സവ 2023ന് തിരശ്ശീല
ദുബായ്: കര്‍ണാടകയിലെ ഏറ്റവും സ്വാധീനമുള്ള 21 ബിസിനസ് പ്രമുഖരെ ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. അവാര്‍ഡ് ജേതാക്കളില്‍ ആരോഗ്യ, മെഡിക്കല്‍, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരായ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫറുല്ല ഖാന്‍ മാണ്ഡ്യ എന്നിവരും ഉള്‍പ്പെടുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ് ഐകണുകളുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കാന്‍ സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ ദുബായ് രാജകുടുംബാംഗവും എംബിഎം ഗ്രൂപ് ചെയര്‍മാനുമായ മുഖ്യാതിഥി ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂമില്‍ നിന്നാണ് 21 ബിസിനസ് പ്രമുഖര്‍ ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സ്വീകരിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകയ്ക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു.
ഗള്‍ഫ് മേഖലയിലെ പ്രഗത്ഭരായ കര്‍ണാടക വ്യവസായികള്‍ വ്യത്യസ്ത മേഖലകളില്‍ നല്‍കിയ നേട്ടങ്ങളും സേവനങ്ങളും അംഗീകരിക്കുന്നതിനും അനുമോദിയ്ക്കുന്നതിനുമുള്ള വേദിയായി ഗള്‍ഫ് കര്‍ണാടകോത്സവം മാറി.
ആയിരത്തിലധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.
കോഫി ടേബിള്‍ ബുക്കിലും 'ഗള്‍ഫ് കര്‍ണാടക രത്‌ന 2023' പുരസ്‌കാര ജേതാക്കളിലും ശ്രദ്ധേയന്‍ ഡോ. തുംബൈ മൊയ്തീനാണ്.
സന്തോഷ് വെങ്കി, ഗുരു കിരണ്‍, ചൈത്ര എച്ച്.ജി തുടങ്ങിയ പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."