ബിജെപിക്കെതിരെ ആഞ്ഞടിക്കും; 'ഇന്ത്യ' മുന്നണിയുടെ ആദ്യ പൊതുയോഗം ഭോപ്പാലില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത മുന്നണിയായ 'ഇന്ത്യ'യുടെ ആദ്യ പൊതുയോഗം ഒക്ടോബര്‍ ആദ്യ വാരം ഭോപ്പാലില്‍ വെച്ച് നടത്താന്‍ തീരുമാനമായി.വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സര്‍ക്കാരിന്റെ അഴിമതി എന്നിവയിലായിരിക്കും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഇന്ത്യ മുന്നണി സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്‍.സി.പി നേതാവായ ശരത് പവാറിന്റെ വസതിയില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. വരുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തെക്കുറിച്ചടക്കമുളള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായി.സീറ്റ് വിഭജനത്തെ സംബന്ധിച്ച് ഉടന്‍ തന്നെ ധാരണ ഉണ്ടാകുമെന്നുമാണു യോഗത്തില്‍ അറിയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടികളുടെ പ്രകടനം, ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ശക്തരായിട്ടുള്ള പാര്‍ട്ടി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്നണി അന്തിമ തീരുമാനമെടുക്കുക.
ഇതിനൊപ്പം ജാതി സെന്‍സസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രതിഷേധങ്ങളുടെ സ്വരം കടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Content Highlights:opposition alliance india first public meeting condected in bhopal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."