'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, 25,000 രൂപ തന്ന് അപമാനിക്കരുത്, അലന്‍സിയര്‍ വിവാദത്തില്‍
'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, 25,000 രൂപ തന്ന് അപമാനിക്കരുത്, അലന്‍സിയര്‍ വിവാദത്തില്‍
തിരുവനന്തപുരം: ആണ് കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്ന് ചലച്ചിത്രതാരം അലന്‍സിയര്‍. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022ലെ പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അലന്‍സിയര്‍.
''പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്പം നല്‍കണം. നല്ല നടന് എല്ലാവര്ക്കും കിട്ടും സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിന്റെ പ്രതിമ നല്‍കണം. പ്രത്യേക പുരസ്ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്കി അപമാനിക്കരുത്. പുരസ്ക്കാരത്തിനുള്ള തുക വര്‍ധിപ്പിക്കണം. പെണ് പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും'- അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകന്‍ ഗൗതം ഘോഷിനോടുമായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന.
അര്‍ഹിക്കുന്ന കൈകളിലാണ് അവാര്‍ഡുകള്‍ എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ പ്രഗല്ഭരെ തന്നെയാണ് മൂല്യനിര്‍ണയത്തിന് ഏര്‍പ്പാടാക്കിയതെന്ന് സംവിധായകന് രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റെതല്ലാത്ത കഥ ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനെ സിനിമ എന്ന് വിളിക്കുന്നതുപോലും ശരിയല്ല. യഥാര്‍ത്ഥത്തില്‍ അതൊരു വിഷ പ്രചരണത്തിനായുള്ള ആയുധമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാശ്മീരിന്റെ ഫയലുകള്‍ എന്നുപറഞ്ഞ് വര്‍ഗീയ വിഷം പരത്തുന്ന മറ്റൊരു സിനിമയും പുറത്തിറങ്ങിയിരുന്നവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."