HOME
DETAILS
MAL
അറ്റ്ലസിന്റെ ആത്മകഥ പുറത്തുവരുമോ: ആകാംഷയോടെ സ്നേഹിതര്‍
backup
October 05 2022 | 07:10 AM
ദുബൈ: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന തന്റെ മാസ്റ്റര്‍ പീസ് ഡയലോഗ് ദുരിതകാലത്തും ഓര്‍ത്തു പറയാന്‍ അറ്റ്ലസ് രാമചന്ദ്രന് മടിയുണ്ടായിരുന്നില്ല. സാധാരണക്കാരനില്‍ നിന്നും പ്രമുഖ വ്യവസായിയും സിനിമാക്കാരനുമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന് ജയില്‍ ജീവിതകാലത്ത് തുടക്കം കുറിച്ച ആത്മകഥ പൂര്‍ത്തീകരിക്കാതെയാണ് വിടവാങ്ങിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. ബുര്‍ജുമാനിലെ താമസസ്ഥലത്ത് അറ്റ്ലസ് രാമചന്ദ്രന്റെ കിടപ്പുമുറിയില്‍ ഇനിയും പൂര്‍ത്തിയാകാത്തൊരു ഡയറിക്കുറിപ്പ് കാണാം.ഇംഗ്ലീഷില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഈ ജീവിത കഥ പൂര്ത്തീകരിക്കാത്തതെന്തെന്ന ചോദ്യം പലപ്പോഴും പലരുമുന്നയിച്ചിട്ടുണ്ട്. നിലവിലെ നിറം മങ്ങിയ അറ്റ്ലസിനെ പത്തരമാറ്റില്‍ തിരികെ കൊണ്ടുവരുമ്പോഴേ ഈ ജീവിത കഥ പൂര്‍ത്തിയാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആത്മകഥ സിനിമയാക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.
അറ്റ്ലസിന്റെ മരണവാര്‍ത്ത വ്യവസായ ലോകത്തെ പ്രമുഖരില്‍ വലിയ തോതില്‍ പ്രതികരണങ്ങളുണ്ടായില്ലെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് അതൊരു തേങ്ങലായിരുന്നു. മരണവാര്‍ത്ത അറിഞ്ഞയുടന്‍ ദുബൈ മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ സാധാരണക്കാര്‍ ഇതിനു സാക്ഷ്യമാണ്. ഇഫ്താര്‍ വിരുന്നുകളിലും ഓണം പരിപാടികളിലുമെല്ലാം രാമചന്ദ്രന് ഓടിയെത്തി. ഓരോ വേദിയിലും 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന തന്റെ മാസ്റ്റര്‍ പീസ് ഡയലോഗ് അദ്ദേഹം ഒരു മടിയും കൂടാതെ ആവര്‍ത്തിച്ചു.ആത്മകഥ മക്കളും കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ താത്പര്യാര്‍ഥം പ്രസിദ്ധപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."