ഏകീകൃത സേവന, വിനിമയ നിരക്കുമായി മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍
ഏകീകൃത സേവന, വിനിമയ നിരക്കുമായി മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍
മസ്‌കത്ത്: ഉപഭോക്തൃ അനുഭവവും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി ഏകീകൃത സേവന, വിനിമയ നിരക്കുമായി ഒമാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര പണമയക്കലുകള്‍ക്ക് രണ്ട് റിയാലായാണ് സേവന ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുല്‍ത്താനേറ്റില്‍ പ്രവര്‍ത്തിക്കുന്ന പതിമൂന്ന് മണി എക്‌സ്‌ചേഞ്ച് കമ്പനികളും ഈ തുകയാകും ഇടാക്കുക. അന്തര്‍ദേശീയ പണ കൈമാറ്റവുമായി ബന്ധപ്പെട്ട ഫീസില്‍ കൂടുതല്‍ സ്ഥിരതയും ന്യായവും പ്രദാനം ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പണമയയ്ക്കുന്നതിന് പൊതുവിനിമയ നിരക്ക് സംവിധാനവും നടപ്പാക്കും. തുല്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ ഫോറത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കം.
അതേസമയം, പ്രത്യേക സാഹചര്യം പരിഗണിച്ച്ബംഗ്ലാദേശിലേക്ക് 50റിയാല്‍വരെയുള്ള കൈമാറ്റത്തിന് 1.2 റിയാല്‍ ആയിരിക്കും ഈടാക്കുക എന്നും ഇത് പരിമിത കാലത്തേക്ക് മാത്രമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പണമയക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ പ്രാദേശിക നയങ്ങള്‍ക്കനുസരിച്ച് അധിക ബാങ്ക്എന്‍ഡ് ചാര്‍ജുകളോ ഇന്‍സെന്റീവുകളോ ഉണ്ടായിരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏകീകൃത സേവന, നിമയ നിരക്ക് സമ്പ്രദായവും അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഇത് ഉപഭോക്തൃ സംതൃപ്തിക്കും സുതാര്യതക്കും വേണ്ടിയുള്ള പ്രതിബദ്ധതയെ അടിവരയിടുന്നുതാണെന്നും എക്‌സ്‌ചേഞ്ച് കമ്പനി അംഗങ്ങള്‍ പറഞ്ഞു.
സുതാര്യത, സമഗ്രത, നീതി എന്നിവയുടെ ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അന്താരാഷ്ട്ര പണമിടപാട് പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയുള്ള പണമയക്കലിന് യാതൊരു പരിരക്ഷയും ഗ്യാരണ്ടിയും ലഭിക്കില്ല. അതിനാല്‍, സുതാര്യവും പൂര്‍ണമായും സുരക്ഷിതവുമായ പണമടയ്ക്കല്‍ ചാനലുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്ന് മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."