മുംബൈ ലഹരിക്കടത്ത് കേസ്: മകന്‍ നിരപരാധിയെന്ന് മന്‍സൂറിന്റെ പിതാവ്
മലപ്പുറം: മകന്‍ ചതിക്കപ്പെട്ടതാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്രയില്‍ നിന്നും 1476 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസില്‍ അന്വേഷണം നേരിടുന്ന മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി മന്‍സൂറിന്റെ പിതാവ് ടി.പി മൊയ്തീന്‍.
കഴിഞ്ഞ 15 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കയിലാണവന്‍. കഴിഞ്ഞമാസം 19നാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. മന്‍സൂറിന്റെ കൂടെയുള്ള ഗുജറാത്തി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ടി.പി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിമരുന്ന് പിടികൂടിയ കേസില്‍ കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറുമായി ചേര്‍ന്ന് പഴ കയറ്റുമതിയുടെ മറവില്‍ ലഹരിക്കടത്ത് നടത്തിയെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പഴങ്ങള്‍ കൊണ്ടുപോവുന്ന ട്രാക്കില്‍ നിന്ന് 198 കിലോ ഗ്രാം എം.ഡി.എം.എയും ഒമ്പത് കിലോ കൊക്കെയിനുമായിരുന്നു പിടികൂടിയത്. മകന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ ഞായറാഴ്ചയാണ് അവന്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും മന്‍സൂറിന്റെ പിതാവ് ടി.പി മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."