നാവരിയാന്‍ കേന്ദ്രം
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: വിവാദമായ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ)പ്രകാരം ഡല്‍ഹിയില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലിസിന് അനുമതി. ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് അനുമതി നല്‍കിയത്.
ഇതു സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡല്‍ഹി പൊലിസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്കാണ് ഇതിനായി പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്. കര്‍ഷക സമരക്കാര്‍ ഡല്‍ഹിക്കുള്ളില്‍ സമരമാരംഭിച്ചതിനു പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂലൈ 19ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനു പിന്നാലെ 22 മുതലാണ് കര്‍ഷകര്‍ പാര്‍ലമെന്റ് സമ്മേളനം തീരുന്നതു വരെ സമരം പ്രഖ്യാപിച്ചത്.
അതേസമയം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ക്കു മുമ്പ് പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് ഡല്‍ഹി പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമ്മു-കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് പാക് ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ പ്രയോഗിക്കുന്നു എന്ന ആക്ഷേപമുള്ള നിയമമാണ് എന്‍.എസ്.എ. ഒരാളെ എന്‍.എസ്.എ ചുമത്തി അറസ്റ്റ് ചെയ്താല്‍ 10 ദിവസം വരെ അറസ്റ്റിന്റെ കാരണം പറയേണ്ടതില്ല. 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കണമെന്ന വ്യവസ്ഥയും ബാധകമല്ല. 12 മാസം വരെ തടവില്‍ വയ്ക്കാം. സര്‍ക്കാരിനു വേണമെന്നു തോന്നിയാല്‍ ഇത് നീട്ടുകയും ചെയ്യാം. സര്‍ക്കാര്‍ നല്‍കുന്ന നിയമസഹായം അറസ്റ്റിലായവര്‍ക്ക് ലഭിക്കുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."