HOME
DETAILS

പി.എസ്.സി നിയമനം ഒഴിവുകൾ മൂന്നു മാസത്തിനകം അറിയിക്കണം: ഹൈക്കോടതി

  
backup
October 06 2022 | 02:10 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b5%be-%e0%b4%ae


കൊച്ചി • കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ആവശ്യപ്പെട്ടാൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുടെ വിവരങ്ങൾ മൂന്നു മാസത്തിനകം അറിയിക്കണമെന്നും ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതും വിശദീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവ്.


കോഴിക്കോട് ജില്ലയിലെ യു.പി സ്‌കൂൾ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ കെ.എ.ടി നൽകിയ ഉത്തരവിനെതിരേ പി.എസ്.സിയടക്കം നൽകിയ ഹരജികളിൽ ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധിയിൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുണ്ടെങ്കിൽ റിപ്പോർട്ടു ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ യു.പി സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് കെ.എ.ടി പരിഗണിച്ചത്.


ആ കാലയളവിൽ നിലവിലുണ്ടായിരുന്ന ഒഴിവുകൾ പൂർണമായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
നൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു വിദ്യാഭ്യാസ വകുപ്പും വിശദീകരിച്ചു. തുടർന്ന് 58 ഒഴിവുകളിൽ 2016 ലെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ കെ.എ.ടി ഉത്തരവിട്ടു. ഇതിനെതിരെ പി.എസ്.സിയും ചില ഉദ്യോഗാർഥികളും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഈ തസ്തികയിലേക്ക് 2018 ൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നവെന്നും2019 ൽ പുതിയ വിജ്ഞാപനവും പുറപ്പെടുവിച്ചുവെന്നും ചൂണ്ടിക്കാട്ടി പി.എസ്.സി ഹരജി നൽകി. 2016 ൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുടെ പേരിൽ പിന്നീടു വന്ന ഒഴിവുകളിൽ നിയമനം നടത്താനാണ് കെ.എ.ടി ഉത്തരവിട്ടതെന്നു വിലയിരുത്തി ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ചു നാലുമാസത്തിനകം തീർപ്പാക്കാനും കെ.എ.ടിയോടു നിർദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago