ഗൂഗിളിന് 7000 കോടി രൂപ പിഴ; ഉപഭോക്താക്കള്‍ സൂക്ഷിക്കുക
ഗൂഗിളിന് 7000 കോടി രൂപ പിഴയിട്ട് കാലിഫോര്‍ണിയ കോടതി. ഉപഭോക്താക്കളുടെ അനുമതി കൂടാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും ഡേറ്റ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിളിന് കനത്ത പിഴ നല്‍കേണ്ടി വന്നത്. ലൊക്കേഷന്‍ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണമുണ്ടെന്ന തരത്തില്‍ ഉപഭോക്താക്കളെ ധരിപ്പിച്ച ശേഷം ഡാറ്റ കമ്പനി കൈകാര്യം ചെയ്തിരുന്നു എന്ന കാര്യം മനസിലായതിനാലാണ് കോടതി ഗൂഗിളിന് പിഴ ചുമത്തിയത്.
ലൊക്കേഷന്‍ ആക്‌സസ് ഓണ്‍ ചെയ്താല്‍ മാത്രമാണ് ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്നാണ് ഗൂഗിള്‍ അതിന്റെ ഉപഭോക്താക്കളെ ധരിപ്പിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി ലൊക്കേഷന്‍ ആക്്‌സസ് നിഷേധിച്ചാലും കമ്പനി ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 7000 കോടി പിഴയൊടുക്കിയതിന് ശേഷം ദി ഗാര്‍ഡിയനോട് സംസാരിക്കവെ 'ഉല്‍പന്ന നയങ്ങളില്‍ ഉണ്ടായ തെറ്റായ വിഷയങ്ങള്‍ പരിഹരിച്ചു' എന്നാണ് ഗൂഗിള്‍ വക്താവായ ജോസ് കാസ്റ്റനേഡ പ്രതികരിച്ചത്.
Content Highlights:google fined 7000 crore for users location tracking without permission
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."