സഹലിൽ പുതിയ പദ്ധതി: ഇവാന്‍
അവസാന സീസണിലെ നിര്‍ഭാഗ്യത്തെ കുറിച്ച് എന്ത് പറയുന്നു
ഫുട്‌ബോളിൽ ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ട്. നിശ്ചിത സമയത്ത് ടീം നന്നായി കളിച്ചു. എന്നാല്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതാണ് വിനയായത്. പെനാല്‍റ്റിയിലെത്തിയാല്‍ പിന്നീട് ടീമിന് ഒരിക്കലും സാധ്യത കല്‍പ്പിക്കാന്‍ കഴിയില്ല. അത് ഭാഗ്യം പോലെയിരിക്കും. അതായിരുന്നു അവസാന സീസണില്‍ സംഭവിച്ചത്. സീസണിലുടനീളം മികച്ച പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്. അതില്‍ സംതൃപ്തിയുണ്ട്
പെരേര ഡയസും അല്‍വാരോ വാസ്‌കസും ക്ലബ് വിടാന്‍ കാരണം? രണ്ട് പേരേയും നിലനിര്‍ത്താന്‍ ടീം ശ്രമിച്ചിരുന്നോ
തീര്‍ച്ചയായും ടീമിന് താല്‍പര്യമുണ്ടായിരുന്നവരാണ് ഇരുവരും. ക്ലബ് ഇരുവരോടും സംസാരിച്ചിരുന്നെങ്കിലും അവര്‍ പുതിയ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഫുട്‌ബോളില്‍ അങ്ങനെയാണ്. അത് നമ്മള്‍ തീരുമാനിച്ചത് കൊണ്ട് മാത്രം ശരിയാകുന്ന ഒന്നല്ല.
അവസാന സീസണില്‍ നിന്ന് സഹലില്‍നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിച്ചിരുന്നോ. പുതിയ സീസണില്‍ സഹലിലുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ്
തീര്‍ച്ചയായും. അവസാന സീസണില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം സഹല്‍ നടത്തിയിട്ടുണ്ട്. പുതിയ സീസണിലും സഹലിന് പുതിയ പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. അക്കാര്യം കൃത്യമായി നടപ്പാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ഏറ്റവും ക്രിയേറ്റീവായി കളിക്കാന്‍ കഴിയുക എന്നത് കൊണ്ട് മാത്രമാണ് സഹലുമായി ബന്ധപ്പെട്ട് തന്നെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.
പുതിയ സീസണില്‍ ഫോര്‍മേഷനില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ
ഫോര്‍മേഷനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് എതിര്‍ ടീമിന്റെ സ്ട്രങ്ത്, ഫോര്‍മേഷന്‍ കപ്പാസിറ്റി എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും. എങ്കിലും ആക്രമണ ഫുട്‌ബോളിന് തന്നെയാകും പ്രധാന്യം നല്‍കുക.
ദിമിത്രിയോസിനെയും ജിയാനുവിനെയും ടീം എങ്ങനെ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്
തീര്‍ച്ചയും അവര്‍ക്ക് ടീമില്‍ കൃത്യമായ പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. മധ്യനിരയില്‍ വിദേശ കളിക്കാരന്‍ വന്നു എന്നത് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും.
അവസാന സീസണില്‍നിന്ന് വ്യത്യസ്തമായി പുതിയ എന്തെങ്കിലും പദ്ധതിയുണ്ടോ
അവസാന സീസണില്‍ കാര്യമായ തിരുത്തലുകള്‍ വേണ്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം ഇടങ്ങളില്‍ കൃത്യമായി എക്‌സിക്യൂഷന്‍ ആന്‍ഡ് ഡയറക്ഷന് വേണ്ടി കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പുതിയ സീസണില്‍ പിഴവുകള്‍ പരമാവധി കുറക്കാന്‍ കഴിയുമെന്നാണ് വിശ്വാസം
ഡ്യൂറണ്ട് കപ്പ് കളിച്ച ടീമില്‍നിന്ന് യുവതാരങ്ങളെ ടീമിലെത്തിച്ചതിനെ കുറിച്ച്
ഡ്യൂറണ്ട് കപ്പില്‍ കേരളത്തിന്റെ യുവതാരങ്ങള്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം നടത്തി. അതിനാല്‍ സീനിയര്‍ ടീമിൽ ഇടം നല്‍കാന്‍ കഴിയുന്ന രണ്ട് – മൂന്ന് പേരെ പരിഗണിച്ചിട്ടുണ്ട്. അവര്‍ക്ക് സീനിയര്‍ ടീമിനൊപ്പം കോമ്പിനേഷന്‍ കണ്ടെത്താനുള്ള ജോലിയിലാണിപ്പോള്‍.
കെ.പി രാഹുൽ അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായും നന്നായി കളിക്കും. ഇതിൽ ഏത് സ്ഥാനത്ത് കളിപ്പിക്കുന്നതാണ് നല്ലത്
രാഹുലിന് ഏത് പൊസിഷനും വഴങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. സ്പീഡ് തന്നെയാണ് രാഹുലിന്റെ പ്ലസ് പോയിന്റ്. നേരത്തേതില്‍ നിന്ന് ഒരുപാട് മാറ്റം കൊണ്ടുവരാന്‍ മലയാളി താരത്തിന് കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തവണ രാഹുലിന് ദേശീയ ടീമില്‍ കളിക്കാന്‍ കഴിഞ്ഞത്.
ഈസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരത്തെ കുറിച്ച്
എതിരാളികള്‍ ശക്തരാണ്. അതിനാല്‍ ഏറ്റവും മികച്ച രീതിയിലാണ് ഒരുങ്ങിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് നന്നായി അറിയുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍ എന്നതിനാല്‍ മത്സരം കടുക്കും. എന്തായാലും കാത്തിരുന്ന് കാണാം.
ഏറെ കാലത്തിന് ശേഷം കാണികള്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്തു തോന്നുന്നു
അവസാന രണ്ട് വര്‍ഷമായി ടീം കാണികള്‍ ഇല്ലാതെയാണ് കളിച്ചത്. പന്ത്രണ്ടാമന്‍ എന്ന നിലയില്‍ കാണികള്‍ ടീമിന്റെ ഭാഗമാണ്. കാണികള്‍ ഇല്ലാതെ കളിക്കുക എന്നത് ഭ്രാന്തമായ അനുഭവമാണ്. അത് ഞങ്ങ ആവോളം അനുഭവിച്ചതാണ്. കാണികള്‍ തിരിച്ചെത്തുന്നു എന്നത് തന്നെയാണ് പുതിയ സീസണില്‍ ടീമിന് ലഭിക്കുന്ന വലിയ ഊര്‍ജം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."