'നല്ല സ്പീഡായിരുന്നു...ബസില്‍ മൊത്തം ചോരയായിരുന്നു...ആരൊക്കെയോ തെറിച്ചു വീണു. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റിയെന്നറിയില്ല' വാക്കുകള്‍ ഇടറി വിദ്യാര്‍ത്ഥികള്‍
കണ്‍മുന്നില്‍ പ്രിയപ്പെട്ടവര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല അപകടത്തില്‍ നിന്ന് വലിയ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടവര്‍ പോലും. യാത്രയുടെ തുടക്കം മുതല്‍ അധ്യാപകരെല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
ബസ് അമിതമായ വേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വേഗം കൂടുതലല്ലേ എന്ന് ഡ്രൈവറോട് ചോദിച്ചിരുന്നു. എന്നാല്‍ അത് കുഴപ്പമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ പുറകിലേക്ക് പോന്നു- വിദ്യാര്‍ത്ഥികളിലൊരാള്‍ പറയുന്നു.
[caption id="attachment_1124572" align="aligncenter" width="584"]അപകടത്തില്‍ മരിച്ച വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ജന അജിത്, സി.എസ്. ഇമ്മാനുവല്‍, ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, ദിയ രാജേഷ്, എല്‍ന ജോസ്, കായിക അധ്യാപകന്‍ വി.കെ. വിഷ്ണു എന്നിവര്‍[/caption]
'ശരിക്കും പറഞ്ഞാ സങ്കടം വരുന്നുണ്ട്. ബസില്‍ മുഴുവന്‍ ചോരയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയില്ല. ബാക്കിലിരുന്നവര്‍ക്ക് അധികം പരുക്കില്ല. മുന്നിലിരുന്ന ചില കുട്ടികള്‍ക്കും സാറിനുമൊക്കെ നന്നായി പറ്റിയിട്ടുണ്ട്. അവരുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്നറിയില്ല' വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ വിതുമ്പി ഒരു വിദ്യാര്‍ത്ഥി പറയുന്നു.
'കെഎസ്ആര്‍ടിസി ബസ്സിന്റെ വലതു വശത്ത് പുറകിലായി ഇടിച്ച് ഞങ്ങളുടെ ബസ് മറിഞ്ഞു. ബസ്സില്‍ മുഴുവന്‍ ചോരയായിരുന്നു. ആദ്യം 70–80 സ്പീഡിലായിരുന്നു വാഹനം പോയിരുന്നത്. പിന്നീട് ഞങ്ങള്‍ പുറകിലേക്ക് പോയിരുന്നു. നല്ല സ്പീഡിലാണ് പിന്നീട് ബസ് പോയതെന്നാണ് തോന്നുന്നത്. കാരണം ഹംപൊക്കെ ചാടുമ്പോ നല്ല കുലുക്കത്തിലായിരുന്നു. പിന്നെ ഇടിക്കുകയും മറിയുകയുമായിരുന്നു.–' അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഒരു വിദ്യാര്‍ഥി പറഞ്ഞു.
കുട്ടികളെല്ലാം അപകടത്തിന്റെ ഷോക്കിലായിരുന്നു. ശരീരഭാഗങ്ങള്‍ വരെ റോഡിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അപ്പോഴേക്കും പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം എത്തിയിരുന്നു. അറ്റുപോയ കൈ പായയില്‍ പൊതിഞ്ഞ് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോസ്ഥന്‍ കൊണ്ടുവരുന്നതും കണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതും നാട്ടുകാരായിരുന്നു.
'ഞാന്‍ മയക്കത്തിലേക്ക് പോയിരുന്നു. അപ്പോഴാണ് സീറ്റ് വന്ന് അടിക്കുന്നതു പോലെ തോന്നിയത്. ഒരു ചേട്ടന്‍ എന്റെ മുകളിലേക്കു വന്നു വീണു. ആ ചേട്ടന്റെ ചോര എന്റെ ഉടുപ്പിലായി. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല. പക്ഷേ കൂടെ ഇരുന്ന കൂട്ടുകാരി ബസ്സിനടിയില്‍പ്പെട്ടു. അവളെ പുറത്തെടുക്കാന്‍ പ്രയാസപ്പെട്ടു'– മറ്റൊരു വിദ്യാര്‍ഥിനി പറഞ്ഞു.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ മടങ്ങി വന്ന ഉടനെയാണ് ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ കുട്ടികളേയും കൊണ്ട് യാത്ര പുറപ്പെട്ടതെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് നേരത്തെ പറഞ്ഞിരുന്നു. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. താന്‍ നല്ല എക്‌സ്പീരിയന്‍സ് ഉള്ള ഡ്രൈവറാണ്, കുഴപ്പമില്ലെന്നായിരുന്നു അപ്പോള്‍ ഡ്രൈവര്‍ മറുപടി പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
പാലക്കാട് തൃശൂര്‍ ദേശീയ പാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു37 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്നാണ് ആര്‍.ടി.ഒ അടക്കം വ്യക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."