മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നു; പരമാവധി സംഭരണ ശേഷി 142 അടി
ഇടുക്കി: മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 136 അടി കടന്നു. പരമാവധി സംഭരണ ശേഷി 142 അടിയാണ്. 138 അടി കടന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.
സംസ്ഥാനത്ത് മഴ തുടരുകയാണ്. ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് , കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അതിനിടെ, ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം രൂപപ്പെട്ടാല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് പുതിയ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും കൃഷി നാശവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."