കരുവാരക്കുണ്ടില്‍ സ്തനാര്‍ബുദ ക്യാമ്പ് 27 ന്
കരുവാരക്കുണ്ട്: മലയോരമേഖലയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നതിനെത്തുടര്‍ന്നു പ്രത്യേക ക്യാമ്പ് 27നു നടത്തും. കരുവാരകുണ്ട് പഞ്ചായത്തില്‍ ഈ രോഗം ബാധിച്ച പതിനഞ്ചോളം പേര്‍ നിലവില്‍ പാലിയേറ്റിവ് ക്ലിനിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു ചികിത്സ നടത്തി വരുന്നു. ഒരു വര്‍ഷത്തിനിടെയാണ് ഈ വര്‍ധനവ് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മലയോരമേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളില്‍ പോലും അസുഖം കണ്ടുവരുന്നുണ്ട്. പ്രായഭേദമന്യേയാണു സ്ത്രീകളില്‍ ഈ അസുഖം കാണപ്പെടുന്നത്.
അസുഖം മൂര്‍ധന്യാവസ്ഥയിലെത്തിയ ശേഷം മാത്രമാണു മിക്കയാളുകളും രോഗത്തെക്കുറിച്ചറിയുന്നതും ചികിത്സ തേടുന്നതും ചെയ്യുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ വളരെ പെട്ടെന്നു തന്നെ രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ജീവിതശൈലിയും ഭക്ഷണ രീതികളുമാണു രോഗ കാരണമായി പറയുന്നത്.
ഭക്ഷണത്തില്‍ പച്ചക്കറികളുടെ ഉപയോഗക്കുറവും വ്യായാമമില്ലായ്മയും മാനസികസമ്മര്‍ദ്ദവുമെല്ലാം രോഗംവരാനുളള കാരണമായും വിലയിരുത്തുന്നു. 27 നു രാവിലെ മുതല്‍ നളന്ദ കോളേജില്‍ എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തിരുമാനിച്ചു. കരുവാരക്കുണ്ട് ഉള്‍ത്തുടിപ്പുകള്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും പെയിന്‍ ആന്റ് പാലിയേറ്റീവിന്റെയും സഹകരണത്തോടെയാണു ക്യാമ്പ് നടത്തുന്നത്. ഫോണ്‍: 9447275392, 9745926883
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."