ശതാബ്ദി നിറവില്‍ മുണ്ടൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍
മുണ്ടൂര്‍: ദേശീയ സംസ്ഥാന തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മുണ്ടൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കായി സ്വാഗതസംഘം രൂപീകരിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി അറുനൂറ്റിയന്‍പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ പരിമിതി മൂലം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഡിവിഷനുകള്‍ അനുവദിക്കാത്തതുകൊണ്ട് അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 100 പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് സ്‌കൂള്‍ ഉദ്ദേശിക്കുന്നത്.
ലൈബ്രറി നവീകരണം, ജൈവ കൃഷിയും പരിസ്ഥിതിയും, സര്‍ഗാത്മക ക്യാമ്പുകള്‍, സ്വയം സമ്പാദ്യ ശീലം, കായികം, പാലിയേറ്റീവ്, ശാസ്ത്ര സാങ്കേതികം, കല, അക്കാദമിക്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ പത്ത് ഉപമേഖലകളാക്കി തിരിച്ചാണ് നൂറ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രഗല്‍ഭരെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
സ്വാഗതം സംഘം രൂപീകണ യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ..കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. എച്.എം ടി.രാമകൃഷ്ണന്‍ കരടു പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം രാധിക, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ലക്ഷ്മണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മഞ്ജു, ടി.കെ. മുഹമ്മദ് സക്കീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."