ജാഗ്രത; 'ഇംഗ്ലീഷ് ഭാഷ സര്‍ട്ടിഫിക്കറ്റില്ലാതെ യു.കെയില്‍ ജോലി' ; ഏജന്‍സികളുടെ തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; ഒടുവില്‍ ഇടപെട്ട് നോര്‍ക്ക
ജാഗ്രത; 'ഇംഗ്ലീഷ് ഭാഷ സര്‍ട്ടിഫിക്കറ്റില്ലാതെ യു.കെയില്‍ ജോലി' ; ഏജന്‍സികളുടെ തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; ഒടുവില്‍ ഇടപെട്ട് നോര്‍ക്ക
വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഈ മേഖലയിലെ തട്ടിപ്പുകളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തും, യൂണിവേഴ്സിറ്റികളില്‍ സീറ്റ് ഓഫര്‍ ചെയ്തും ഉദ്യോഗാര്‍ഥികളെ വല വീശിപ്പിടിക്കുന്ന തട്ടിപ്പ് ഏജന്‍സികള്‍ നാട്ടിലെ മുക്കിലും മൂലയിലും മുളച്ച് പൊന്തിക്കൊണ്ടിരിക്കുന്നു. മതിയായ പരിശോധനകളില്ലാതെ ഇത്തരം സംഘങ്ങളുടെ വലയില്‍ ചെന്ന്പ്പെട്ട് രാജ്യം വിട്ട പലരും ഇന്ന് വിദേശ ജയിലുകളില്‍ ദുരിതം നേരിട്ടുകൊണ്ടിരിക്കുകയാണ്. അല്ലാത്തവരാവട്ടെ തങ്ങളുടെ പണം മുഴുവന്‍ നഷ്ടപ്പെട്ട് തിരിച്ച് നാട്ടിലേക്ക് കയറ്റി അയക്കേണ്ട സ്ഥിതിയിലുമാണ്.
അത്തരത്തില്‍ വ്യാജ ഏജന്‍സിയുടെ തട്ടിപ്പില്‍ കുടുങ്ങി പണി കിട്ടിയ മലയാളികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സി വഴി യു.കെയില്‍ പോയവരെ വാഗ്ദാനം നല്കിയ ജോലി ലഭ്യമാക്കാതെ കബളിപ്പിച്ചതായാണ് പരാതി. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ യു.കെയിലേക്ക് പോവാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. ഇതുകേട്ട പലരും ലക്ഷങ്ങളാണ് സ്വകാര്യ ഏജന്‍സിക്ക് പ്രതിഫലമായി നല്‍കിയത്. അവസാനം വിമാനം കയറി യു.കെയിലെത്തിയപ്പോഴാണ് ഇവര്‍ക്ക് തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് മനസിലായത്. പിന്നീട് മറ്റ് ജോലികള്‍ ചെയ്താണ് ഇവര്‍ ദിവസ ചെലവിനുള്ള തുക കണ്ടെത്തിയത്.
നോര്‍ക്ക റൂട്ട്സിന്റെ ഇടപെടല്‍
മലയാളികള്‍ ചതിക്കപ്പെട്ട വിവരം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിഷയത്തില്‍ നോര്‍ക്ക റൂട്ട്സ് ഇടപെട്ടു. പ്രശ്ന പരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി വരികയാണെന്നും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനും യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കത്ത് നല്‍കിയതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
മാത്രമല്ല ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്തുമെന്നും കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായും നോര്‍ക്ക വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തില്‍ നിന്നും യു കെയുള്പ്പെടെയുളള രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റം നേര്ക്ക റൂട്ട്സ് ഉള്‍പ്പെടെയുളള അംഗീകൃത ഏജന്‍സികള്‍ വഴി നടത്തി വരുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴിയുളള യുകെ, ജര്‍മ്മനി റിക്രൂട്ട്മെന്റുകള്‍ പൂര്‍ണ്ണമായും സൗജന്യവുമാണ്. സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ചതിയില്‍പെടരുതെന്ന് നിരവധിതവണ അവബോധമുണ്ടാക്കാനും ശ്രമിച്ചിരുന്നു. ഇതൊക്കെയായിട്ടും നമ്മുടെ ഉദ്യേഗാര്‍ത്ഥികള്‍ ചതിയില്‍പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും പി. ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണാമായും പാലിച്ച് അംഗീകൃത ഏജന്‍സി വഴിയാണ് തൊഴില്‍ കുടിയേറ്റം നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."