എന്‍ജിനിയറിങ് കോഴ്സ് അഞ്ച് ഭാഷകളില്‍ പഠിപ്പിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ജിനിയറിങ് പഠനം അഞ്ച് ഭാഷകളില്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുള്ള വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മോദി.
എന്‍ജിനിയറിങ് കോഴ്സുകള്‍ 11 പ്രദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതായും മോദി വ്യക്തമാക്കി. പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ഈ രംഗത്തേക്ക് എത്താന്‍ വേണ്ടിയാണിത്.
1986ലെ വിദ്യാഭ്യാസ നയത്തിനു പകരമായി കഴിഞ്ഞവര്‍ഷമാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. പ്രാഥമിക വിദ്യാഭ്യാസം അടക്കം സമൂലമായ മാറ്റത്തോടെയാണ് പുതിയ വിദ്യാഭ്യാസ നയം.
എന്‍ജിനീയറിങ് പഠനം അഞ്ചു പ്രാദേശിക ഭാഷകളില്‍ പഠിക്കാനുള്ള അവസരം രാജ്യത്ത് ഒരുങ്ങിയതായി മോദി പറഞ്ഞു. എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനിയറിങ് പഠനം ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നി ഭാഷകളിലാണ് എന്‍ജിനീയറിങ് പഠനമെന്നും മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."