'അമ്പടാ, ഇവനെപ്പിടിക്കാന്‍ ആരുണ്ട്…' ഒന്നാം ക്ലാസുകാരന്റെ വൈറല്‍ ഓട്ടം കണ്ടോ..
'അമ്പടാ, ഇവനെപ്പിടിക്കാന്‍ ആരുണ്ട്…' ഒന്നാം ക്ലാസുകാരന്റെ വൈറല്‍ ഓട്ടം കണ്ടോ..
മഞ്ചേരി: 'അമ്പടാ, ഇവനെപ്പിടിക്കാന്‍ ആരുണ്ട്...' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വി.ശിവന്‍കുട്ടി ചോദിച്ചത്. ഒന്നാം ക്ലാസുകാരന്‍ ഹബീബ് റഹ്മാന്റെ 'ഒന്നാന്തരം' ഓട്ടമാണ് മഞ്ചേരി വടക്കാങ്ങരയില്‍ നിന്ന് കേരളവും കടന്ന് വൈറലാകുന്നത്. വിസിലുയരും മുന്‍പേ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് ശരവേഗത്തില്‍ പാഞ്ഞ ഹബീബിനു പിന്നാലെ മറ്റു മത്സരാര്‍ഥികളും വിസിലിനു കാക്കാതെ വച്ചുപിടിച്ചതാണ് കൗതുകമായത്. സ്‌കൂളിലെ കായികമേള കഴിഞ്ഞപ്പോള്‍ വൈറലായത് ഹബീബ് റഹ്മാനാണ്.
മഞ്ചേരി വടക്കാങ്ങര എ.എം.യു.പി സ്‌കൂളിലെ ഈ കുഞ്ഞ് ഓട്ടക്കാരന്റെ വിഡിയോ വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സ്‌കൂളില്‍ നടന്ന കായികമേളയില്‍ അന്‍പത് മീറ്റര്‍ ഓട്ടത്തിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. ഓടാനായി കുട്ടികളെല്ലാവരും ട്രാക്കില്‍ തയാറായി നില്‍ക്കുകയായിരുന്നു. സ്റ്റാര്‍ട്ടിങ് പോയിന്റിലെ അധ്യാപകന്‍ വിസില്‍ കൈയിലെടുത്തപ്പോഴേക്കും ആവേശത്തില്‍ ഹബീബ് റഹ്മാന്‍ ഓട്ടം തുടങ്ങി. കാര്യമറിയാതെ പിന്നാലെ ബാക്കിയുള്ളവരും ഓടി. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. മത്സരം രണ്ടാമതും നടത്തിയെങ്കിലും അതിലും ഒന്നാമതെത്തിയത് ഹബീബ് തന്നെ. കായിക ഇനങ്ങള്‍ക്ക് പുറമെ പഠനത്തിലും കലാരംഗത്തും ഹബീബ് മിടുക്കനാണ്. പയ്യനാട് മുക്കം കുന്നുമ്മല്‍ മുഹമ്മദിന്റെയും സാബിറയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."