HOME
DETAILS

45 വര്‍ഷം മുന്‍പ് വിമാനാപകടത്തില്‍ മരിച്ചുപോയെന്ന് കരുതിയ മകന്‍ തിരിച്ചെത്തി; കണ്ണീരണിഞ്ഞ് കാത്തിരുന്ന മാതാവിന് ആനന്ദക്കണ്ണീര്‍

  
backup
July 31 2021 | 13:07 PM

fathima-beevi-meets-her-son-after-45-years

 

ശാസ്താംകോട്ട(കൊല്ലം): നാലര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിമാനപകടത്തില്‍ മരിച്ചുപോയെന്നു കരുതിയ മകന്‍ മുന്നിലെത്തി പുണര്‍ന്നുനിന്നപ്പോള്‍ പൂമുഖത്ത് കണ്ണും നട്ട് കാത്തിരിന്ന വൃദ്ധമാതാവിന്റെ കണ്ണുകളില്‍ നിന്ന് തേന്‍കണം ഉതിര്‍ന്നുവീണു. സജാദ് തങ്ങള്‍ എന്ന മകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കണ്ണീരൊഴുക്കിയ കഥ വിവരിക്കുമ്പോഴും ആ മാതാവ് പൊട്ടിക്കരയുന്നുണ്ടായിരുന്നു. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ എന്നെങ്കിലും മകന്‍ തിരിച്ചുവന്ന് തന്നെ കാണുമെന്ന പ്രതീക്ഷയായിരുന്നു ഇത്രയും കാലമെന്ന് മാതാവ് ഫാത്തിമാ ബീവി പറഞ്ഞു.

മുബൈയിലുണ്ടെന്ന് വിവരമറിഞ്ഞെത്തിയ അനുജന്മാരായ മുഹമ്മദ് കുഞ്ഞും റഷീദും സഹോദരി പുത്രന്‍ സലീമും ചേര്‍ന്നാണ് സജാദിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. നേത്രവതി എക്‌സ്പ്രസില്‍ വൈകിട്ട് 5 മണിയോടാണ് ബന്ധുക്കളോടൊപ്പം സജാദ് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തൊണ്ണൂറ്റിയഞ്ച് വയസുള്ള ഫാത്തിമാ ബീവിയുടെ മനസില്‍ 45 വര്‍ഷമായി കത്തിയെരിഞ്ഞിരുന്ന വേദനയുടെ കനല്‍ കെട്ടടങ്ങി പെട്ടെന്ന് സ്‌നേഹത്തിന്റെ അരുവിയായി മകനിലേക്ക് ഒഴുകി. മൈനാഗപ്പളി വേങ്ങ പടനിലത്ത് തെക്കതില്‍ വീടിന്റെ പൂമുറ്റത്താണ് ഉമ്മയും ബന്ധുക്കളുമായുള്ള അപൂര്‍വ്വസമാഗമം നടന്നത്.

സജാദിന്റെ കഥ

യൂനസ് കുഞ്ഞിന്റെയും ഫാത്തിമാ ബീവിയുടെയും എട്ടു മക്കളില്‍ മൂന്നാമനാണ് സജാദ് തങ്ങള്‍. 1971 ലാണ് സജാദ് തങ്ങള്‍ ജോലി തേടി ദുബായിലേക്കു പോയത്. ഗള്‍ഫില്‍ കലാപരിപാടി സംഘത്തില്‍പ്പെട്ടയാളായിരുന്നു സജാദ്. 1976ല്‍ ആദ്യമായി നാട്ടില്‍ വന്നപ്പോഴാണ് സിനിമാ താരം റാണി ചന്ദ്രയെ ഗള്‍ഫില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ സജാദും സംഘവും കൊണ്ടുപോയത്. പരിപാടിക്ക് ശേഷം റാണി ചന്ദ്രയെ തിരികെ മദ്രസിലെത്തിക്കണമെന്നായരുന്നു വ്യവസ്ഥ. ഗള്‍ഫില്‍ നിന്ന് തിരികെ മുബൈയില്‍ എത്തിയപ്പോള്‍ കലാപരിപാടി പൊളിഞ്ഞതറിഞ്ഞ റാണി ചന്ദ്ര നഷ്ടം നികത്താന്‍ വിതരണത്തിനായി ഒരു ഫിലീം തരാമെന്ന് സജാദിനോടു പറഞ്ഞു. റാണി ചന്ദ്രയോടൊപ്പം മദ്രാസിലേക്ക് യാത്ര ചെയ്യേണ്ടതായിരുന്നു സജാദ്.

ഫിലീം പെട്ടി എടുക്കുന്നതിനായി തനിക്ക് പകരം സുഹൃത്തായ സുധാകരനെ റാണി ചന്ദയ്ക്ക് ഒപ്പം മദ്രാസിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ റാണി ചന്ദ്രയും സംഘവും സഞ്ചരിച്ച വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം തീഗോളമായി തകര്‍ന്നു വീണു. 1976ല്‍ നടന്ന അപകടത്തില്‍ റാണി ചന്ദ്രയും സുഹൃത്ത് സുധാകരനടക്കം വിമാനത്തിലുണ്ടായിരുന്ന 95 യാത്രക്കാരും കൊല്ലപ്പെട്ടു. കേസന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയന്ന സജാദ് ദുബായിലേക്കു തിരികെപ്പോയി. സുഹൃത്ത് മരിച്ച വിഷമത്തിലും കടബാധ്യതയിലും സമനില തെറ്റിയ സജാദ്, പിന്നീട് നടത്തിയ കച്ചവടങ്ങളെല്ലാം വലിയ നഷ്ടത്തില്‍ കലാശിച്ചു. തിരികെ മുംബൈയില്‍ എത്തി കച്ചവടം ചെയ്തിട്ടും വിജയിച്ചില്ല. ആദ്യം വിമാനാപകടത്തില്‍ മരിച്ചെന്നു കരുതിയെങ്കിലും യാത്രക്കാരുടെ ലിസ്റ്റില്‍ സജാദിന്റെ പേരില്ലായായിരുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് ഒരു കത്തു വന്നെങ്കിലും ബന്ധുക്കള്‍ തിരക്കി മുംബൈയില്‍ എത്തിയപ്പോള്‍ കണ്ടെത്താനായില്ല.

പുന:സമാഗമത്തിന് വഴിയൊരുങ്ങിയതിങ്ങനെ...

1970ല്‍ ഗള്‍ഫില്‍ പോയ സജാദ് 1976 ലാണ് നാട്ടില്‍ അവസാനമായി വന്നത്. രോഗം ബാധിച്ച് അവശനിലയിലായി അലഞ്ഞുതിരിഞ്ഞ സജാദിനെ 2019ല്‍ മുബൈയിലെ പ്രദേശവാസികളില്‍ ഒരാള്‍ പാസ്റ്റര്‍ ഫിലിപ്പ് നടത്തുന്ന സോഷ്യല്‍ ആന്റ് ഇവാഞ്ചലിക്കല്‍ അസോസിയേഷല്‍ ഫോര്‍ ലൗ എന്ന ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു. തെരുവില്‍ അലയുന്ന അനാഥകളും അഗതികള്‍ക്കും ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്തി രക്തബന്ധം ഊട്ടിയുറപ്പിക്കുന്ന സംഘടനയാണ് ഇവഞ്ചാലിക്കല്‍ അസോസിയേഷന്‍ ഫോര്‍ ലൗ. ആരോഗ്യം വീണ്ടെടുത്ത സജാദ് ആശ്രമത്തിലെ ജീവനക്കാരോടു തന്റെ ജീവിതകഥ പറഞ്ഞിരുന്നു. ആശ്രമത്തിലെ രണ്ടു ജീവനക്കാര്‍ അടൂര്‍ നിവാസികളാണ്. നാട്ടില്‍ അവധിക്ക് വന്ന അവര്‍ സജാദിന്റെ ജന്മസ്ഥലം തേടിയുള്ള അന്വേഷണത്തിലാണ് വലിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാരാളിമുക്ക് ജമാത്ത് പള്ളിയില്‍ എത്തിയത്.

സജാദിന്റെ സഹോദരന്‍ മുഹമ്മദ് കുഞ്ഞിനെ കണ്ടെത്തിയ ആശ്രമ ജീവനക്കാര്‍ കുടുംബ വീട്ടിലെത്തി വിവരം പങ്കിട്ട്, വീഡിയോ കോളിലൂടെ സജാദുമായി സംസാരിച്ചു ബന്ധുത്വം ഉറപ്പിക്കുകയായിരുന്നു. ജീവനോടെ ഉണ്ടെന്നറിഞ്ഞ സഹോദരനെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കളായ മുഹമ്മദ് കുഞ്ഞും റഷീദും സഹോദരി പുത്രന്‍ സലീമും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുബൈയിലെത്തിയത്. ബന്ധുക്കളോടൊപ്പം കഴിഞ്ഞ 30ന് വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് നേത്രാവതി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്രതിരിച്ചത്.

ഓര്‍മകള്‍ ചുറ്റിത്തിരിയുന്ന കുടുംബവീട്ടിലെ പൂമുറ്റത്തെ മാഞ്ചോട്ടില്‍ ജീവിത സായാഹ്നം ചെലവിടാന്‍ ബന്ധുക്കളോടൊപ്പം സജാദ് തയ്യാറെടുക്കുകയാണ്. 2012ല്‍ മകനെ കാണാതെയാണ് പിതാവ് അന്ത്യയാത്രയായത്. കണ്ണടയുംമുന്‍പ് മകനെ കണ്ട സായൂജ്യത്തിലാണ് ആണ് സജാദിന്റെ വൃദ്ധമാതാവ്. മുറിഞ്ഞുപോയ രകതബന്ധം തുന്നിച്ചേര്‍ത്ത ചാരിതാര്‍ഥ്യത്തിലാണ് ബന്ധുക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago