മൃതദേഹം വികൃതമാക്കി, മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകള്‍, ശരീരത്തില്‍ വെടിയേറ്റ മുറിവുകളും നിരവധി; ദാനിഷ് സിദ്ദീഖിയെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ താലിബാന്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ എക്‌സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
കാന്തഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് 38കാരനായി ദാനിഷ് സിദ്ദീഖി കൊല്ലപ്പെടുന്നത്. സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ദാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാന്‍ ആക്രമണം നടത്തി.
തുടര്‍ന്ന് സംഘത്തിന്റെ കമാന്‍ഡറടക്കം കുറച്ചുപേര്‍ വഴിപിരിഞ്ഞുപോയി. ആക്രമണത്തില്‍ പരിക്കേറ്റ ദാനിഷിന് അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്നറിഞ്ഞ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്ന് വൈകുന്നേരം തന്നെ ദാനിഷിന്റെ ബോഡി റെഡ്‌ക്രോസിന് കൈമാറുകയും പിന്നാലെ കാണ്ഡഹാറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ദാനിഷിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഒഡു ഡസനോളം ബുള്ളറ്റ ഏറ്റ പാടുകള്‍ ശരീരത്തിലുണ്ട്. അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദാനിഷിനെ ജീവനോടെ പിടികൂടിയിരുന്നുവെന്നും പിന്നീട് വധിക്കുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ദാനിഷ് ആരാണെന്നുറപ്പു വരുത്തി മര്‍ദിച്ചവശനാക്കിയ ശേഷം വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിലെ ചില മുറിവുകള്‍ അടുത്ത് നിന്ന് വെടിവെച്ചതിന്റെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിക്കുകയാണ്.മൃതദേഹങ്ങളെ ബഹുമാനിക്കാനാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശമെന്ന് താലിബാന്‍ പ്രതിനിധി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."