HOME
DETAILS

ബിജെപി അധിക്ഷേപം; ഡാനിഷ് അലി എം.പിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്

  
backup
September 23, 2023 | 2:26 PM

delhi-muslim-league-against-bjp-speec

ബിജെപി അധിക്ഷേപം; ഡാനിഷ് അലി എം.പിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി എം.പി രമേശ് ബിധുരിയുടെ അധിക്ഷേപ പരാമര്‍ശത്തിനിരയായ ഡാനിഷ് അലിക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് പ്രധിനിധി സംഘം. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഒമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാനിഷ് അലിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചത്. മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ഫോണിലൂടെയും ഡാനിഷ് അലിക്ക് പിന്തുണ അറിയിച്ചു.

ഇത് കേവലം വ്യക്തിക്കെതിരായ പരാമര്‍ശമല്ലെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. വിദ്വേഷ പരാമര്‍ശം ജനാതിപത്യഹത്യയാണ്. പരാമര്‍ശം നടത്തിയ ബിജെപി എം.പിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ബിജെപി നേതാക്കള്‍ മത്സരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗ് ഡല്‍ഹി ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ്, കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ പി.വി അഹമ്മദ് സാജു, പി അസ്ഹറുദ്ദീന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചന്ദ്രയാന്‍ വിക്ഷേപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് സൗത്ത് ഡല്‍ഹി എം.പി രമേശ് ബിധുരി ബിഎസ്പി എം.പിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  6 days ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  6 days ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  6 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  6 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  6 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  6 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  6 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  6 days ago