സമസ്ത: കൊയ്യോട് ഉമർ മുസ്‌ലിയാർ ട്രഷറർ
കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമാ മുശാവറയിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് സഹഭാരവാഹികളെയും അംഗങ്ങളെയും തെരഞ്ഞെടുത്തു. ചേലക്കാട് മുഹമ്മദ് മുസ് ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന ട്രഷറർ സ്ഥാനത്തേക്ക് കൊയ്യോട് പി.പി ഉമർ മുസ്‌ലിയാരെയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ എന്നിവരുടെ നിര്യാണം മൂലം ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ കോട്ടുമല, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ എന്നിവരെയും ജോ. സെക്രട്ടറിസ്ഥാനത്തേക്ക് മുക്കം കെ. ഉമർ ഫൈസിയെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ യോഗമാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. ഒഴിവുവന്ന ഏഴ് മെമ്പർമാരുടെ സ്ഥാനത്തേക്ക് പുതിയ അംഗങ്ങളെയും തെരഞ്ഞെടുത്തു.
അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ് മാൻ ഫൈസി അരിപ്ര, സി.കെ സൈതാലിക്കുട്ടി ഫൈസി ഓമച്ചപ്പുഴ (മലപ്പുറം ജില്ല), എൻ. അബ്ദുല്ല മുസ്‌ലിയാർ നടമ്മൽപൊയിൽ, ഒളവണ്ണ അബൂബക്കർ ദാരിമി കുറ്റിക്കാട്ടൂർ (കോഴിക്കോട് ജില്ല), പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി (കാസർകോട് ജില്ല), കെ.എം ഉസ്മാൻ ഫൈസി തോടാർ (ദക്ഷിണ കന്നട) എന്നിവരാണ് പുതുതായി കേന്ദ്ര മുശാവറയിലെത്തിയ അംഗങ്ങൾ.
കേന്ദ്ര മുശാവറ യോഗത്തിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ, പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, എം. മൊയ്തീൻകുട്ടി ഫൈസി വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, എം.വി ഇസ്മാഈൽ മുസ്‌ലിയാർ, എം.എം അബ്ദുല്ല ഫൈസി എടപ്പലം, ഐ.ബി ഉസ്മാൻ ഫൈസി, സി. ഹസൻ ഫൈസി, എം.പി അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുൽഖാദിർ മുസ്‌ലിയാർ ബംബ്രാണ, മാഹിൻ മുസ്‌ലിയാർ തൊട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."