HOME
DETAILS
MAL
മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
backup
August 04 2021 | 09:08 AM
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പട്ടയ ഭൂമിയിലെ മരം മുറിയില്‍ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
മരം മുറിച്ചവര്‍ക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താത്തത് എന്തുകൊണ്ടാണ്, മോഷണ കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. പട്ടയഭൂമിയിലെ മരം മുറിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തേയും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."