HOME
DETAILS
MAL
ടോക്കിയോയില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ: ഗുസ്തിയില്‍ രവികുമാര്‍ ഫൈനലില്‍
backup
August 04 2021 | 10:08 AM
ടോക്കിയോ: നാലാമത്തെ മെഡല്‍ ലക്ഷ്യമിട്ട് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയാണ് ഫൈനലില്‍ കടന്നത്. കസാഖിസ്ഥാന്റെ സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം.
നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
രവികുമാറിന്റെ ആദ്യ ഒളിംപിക്സാണിത്.
https://twitter.com/sachin_rt/status/1422858639216414727
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."