അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തെന്ന് വ്യാഖ്യാനിക്കേണ്ടതില്ല; നിയമനിര്‍മാണം ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ക്കും എതിരെ നിയമനിര്‍മാണം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഇതിനെതിരെയുള്ള നിയമനിര്‍മാണത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാറെന്നും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രമല്ല ജനങ്ങളുടെ ജാഗ്രതയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവിശ്വാസത്തെ ആരും എതിര്‍ക്കുന്നില്ല. അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
നവോത്ഥാന നായകരില്‍ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. ജാതി പേരിനോട് ചേര്‍ത്തിരുന്ന കാലത്ത് അദ്ദേഹം ജാതി വാല് ഉപേക്ഷിക്കാന്‍ തയ്യാറായി. മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭന് എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്നും ജാതി പേരിനോട് ചേര്‍ക്കല്‍ ചിലര്‍ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."